Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നാലു ലക്ഷത്തിലേറെ സന്ദർശകർ; ദുബൈ എക്​സ്​പോ സൂപ്പർ ഹിറ്റ്​
cancel
camera_alt

എക്​സ്​പോ നഗരിയിൽ കഴിഞ്ഞ ദിവസം നടന്ന സംഗീത പരിപാടി

Homechevron_rightGulfchevron_rightU.A.Echevron_rightനാലു ലക്ഷത്തിലേറെ...

നാലു ലക്ഷത്തിലേറെ സന്ദർശകർ; ദുബൈ എക്​സ്​പോ സൂപ്പർ ഹിറ്റ്​

text_fields
bookmark_border

ദുബൈ: എക്​സ്​പോ 2020ദുബൈ സന്ദർശക പ്രവാഹത്തിൽ സൂപ്പർ ഹിറ്റ്​. ലോകത്തെ വിസ്​മയിപ്പിച്ച സെപ്​റ്റംബർ 30​െൻറ ഉദ്​ഘാടന മാമാങ്കത്തിന്​ ശേഷം പത്തുദിവസത്തിൽ എക്​സ്​പോയിൽ എത്തിയത്​ നാലുലക്ഷത്തിലേറെ സന്ദർശകർ​. മേളയുടെ ഒഫീഷ്യൽസും മാധ്യമപ്രവർത്തകരും വളണ്ടിയർമാരും ഒഴികെയുള്ള, ടിക്കറ്റെടുത്ത്​ പ്രവേശിച്ചവരുടെ എണ്ണമാണിത്​. ഞായറാഴ്​ച വരെ പ്രവേശിച്ചവരുടെ ആകെ എണ്ണം 4,11,768ആണ്​. ഇതിൽ 175രാജ്യക്കാരുണ്ടെന്നും അധികൃതർ വ്യക്​തമാക്കുന്നു. സന്ദർശകരിൽ മൂന്നിലൊന്ന്​ യു.എ.ഇക്ക്​ പുറത്തു നിന്ന്​ എത്തിച്ചേർന്നവരാണ്​. രാജ്യത്തെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച്​ ഇൗ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന്​ സംഘാടകർ പ്രതീക്ഷിക്കുന്നു.

ജനങ്ങളുടെ പ്രതീക്ഷാപൂർവമായ സന്ദർശനത്തിൽ ഏറെ തൃപ്​തിയുണ്ടെന്ന്​ യു.എ.ഇ അന്താരാഷ്​ട്ര സഹകരണ വകുപ്പ്​ സഹമന്ത്രിയുംഎക്​സ്​പോ ഡയറക്​ടർ ജനറലുമായ റീം അൽ ഹാശിമി പറഞ്ഞു. ആദ്യ ദിവസങ്ങളിൽ എത്തിയവരുടെ എണ്ണം മേളയിലേക്ക്​ ജനങ്ങൾക്ക്​ എത്തിച്ചേരാനുള്ള താൽപര്യത്തെ വെളിപ്പെടുത്തുന്നു. കൂടുതൽ സമ്പന്നമായ വിനോദ-വിജ്ഞാന പരിപാടികളായിരിക്കും വരും ആഴ്​ചകളിൽ നഗരിയിൽ അരങ്ങേറുക. ലോകത്തി​െൻറ എല്ലാ ഭാഗത്തുനിന്നുമുള്ള സന്ദർശകരെ സ്വീകരിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു -അവർ കൂട്ടിച്ചേർത്തു.

എക്​സ്​പോയുടെ ആദ്യ ആഴ്​ച ഗംഭീര വിജയമാണെന്ന്​ അന്താരാഷ്​ട്ര എക്​സ്​പോ സെക്രട്ടറി ജനറൽ ദിമിത്രി എസ്​. കെർകൻറസ്​ പറഞ്ഞു. എത്തിച്ചേരുന്നവരുടെ എണ്ണം വളരെ സ​ന്തോഷകരമായതാണ്​. ആളുകൾ പരസ്​പരം വീണ്ടും ബന്ധപ്പെടാനും മികച്ച ഭാവിയിലേക്ക്​ സഞ്ചരിക്കാനും ആഗ്രഹിക്കുന്നത്​ ഇത്​ പ്രകടമാക്കുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനകം സന്ദർശിച്ചവരിൽ അഞ്ചിലൊരാൾ ഒന്നിലേറെ തവണ എക്​സ്​പോയിൽ വന്നവരാണ്​. ഒരു ദിവസം മേളയുടെ പത്ത്​ ശതമാനം പോലും കണ്ടുതീർക്കാൻ കഴിത്ത സാഹചര്യമായതിനാൽ പലതവണകളായി വരേണ്ട സാഹചര്യമാണുള്ളത്​. അപൂർവ്വം ചിലർ അഞ്ചും ആറും ദിവസമെടുത്ത്​ നൂറോളം പവലിയനുകൾ കണ്ടുതീർത്തവരായിട്ടുണ്ട്​. എന്നാൽ ഇവർക്കും മുഴുവൻ പവലിയനുകൾ സന്ദർശിക്കാൻ ഇനിയും ഏറെ സന്ദർശനങ്ങൾ വേണ്ടിവരും.

എക്​സ്​പോയിൽ പവലിയനുകൾ സജ്ജമാക്കിയ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും സന്ദർശകരുടെ എണ്ണത്തിൽ തൃപ്​തരാണ്​. ഓൺലൈൻ വഴി ആരംഭിച്ച പ്രദർശനം 50ലക്ഷം പേരാണ് സന്ദർശിച്ചത്​. ഉദ്​ഘാടന ചടങ്ങ്​ മാത്രം ലോകത്തി​െൻറ വ്യത്യസ്​ത ഭാഗങ്ങളിൽ നിന്നായി 30ലക്ഷം പേർ വീക്ഷിച്ചു.

എക്​സ്​പോ വെബ്​സൈറ്റായ expo2020dubai.com വഴിയും ലോകത്താകമാനമുള്ള അംഗീകൃത ടിക്കറ്റ്​ വിൽപന ഏജൻസികളിലൂടെയുമാണ്​ ടിക്കറ്റ്​ വിൽപന നടക്കുന്നത്​. എക്​സ്​പോ നഗരിക്ക്​ സമീപവും ടിക്കറ്റ്​ കൗണ്ടർ ഒരുക്കിയിട്ടുണ്ട്​. ഒരുദിവസത്തെ പ്രവേശനത്തിന്​ 95ദിർഹമാണ്​ നിരക്ക്​. തുടർച്ചയായ 30 ദിവസത്തെ പ്രവേശനത്തിന്​ 195ദിർഹമും ആറുമാസം എപ്പോഴും പ്രവേശിക്കാവുന്ന ടിക്കറ്റിന്​ 495രൂപയുമാണ്​ നിരക്ക്​. ഒക്​ടോബറിൽ പ്രത്യേകമായി എപ്പോഴും പ്രവേശനമനുവദിക്കുന്ന സ്​പെഷൽ പാസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതിന്​ 95ദിർഹമാണ്​ നിരക്ക്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2021Dubai Expo
News Summary - Over four lakh visitors Dubai Expo Super Hit
Next Story