വ്യവസായ രംഗത്ത് മികച്ച സംഭാവന: ഹോട്ട്പാക്കിന് ആദരം
text_fieldsദുബൈ: അബൂദബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ എക്സിബിഷനിൽ സുസ്ഥിര നിർമാണം, നവീകരണം, യു.എ.ഇയുടെ വ്യാവസായിക വളർച്ച എന്നീ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ നൽകുന്ന സംഭാവനകൾ കണക്കിലെടുത്ത് ദുബൈ ആസ്ഥാനമായ പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക്കിന് യു.എ.ഇ സർക്കാറിന്‍റെ അംഗീകാരം.
പരിസ്ഥിതി സുസ്ഥിര പാക്കേജിങ് ഉത്പന്നങ്ങളുടെ ആഗോള നിർമാതാക്കളായ ഹോട്ട്പാക്കിന് യു.എ.ഇയുടെ വ്യാവസായിക വികസന ചരിത്രത്തിന്‍റെ ഭാഗമായി ലഭിച്ച പ്രത്യേക അംഗീകാരത്തിനുപുറമെ, കമ്പനിയെ ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ എക്സിബിഷന്‍റെ ഭാഗമായി ഒരുക്കിയ ‘ഹൗസ് ഓഫ് ഇൻഡസ്ട്രീസ്’ പ്രദർശന വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നു.
ഭക്ഷ്യ, വിഭവ പാക്കേജിങ്ങും ശുചീകരണ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി വളർന്ന ഹോട്ട്പാക്കിന് യു.എ.ഇയുടെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ ശാക്തീകരിക്കുന്നതിൽ നിർണായക പങ്കുള്ളതിനാലാണ് അംഗീകാമെന്ന് ഹോട്ട്പാക്ക് സ്ഥാപകനും മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ പി.ബി അബ്ദുൽ ജബ്ബാർ പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 25 നിർമാണ കേന്ദ്രങ്ങളുള്ള ഹോട്ട്പാക്കിന് യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലുമായി 13 യൂനിറ്റുകളുണ്ട്. യു.എസ്, യു.കെ, ഇന്ത്യ, ആസ്ട്രേലിയ, മലേഷ്യ, ജി.സി.സി ഉൾപ്പെടെ 17 രാജ്യങ്ങളിലായി കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചു കിടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

