Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഔട്ട്​ പാസ്’ ജർമൻ...

‘ഔട്ട്​ പാസ്’ ജർമൻ ഭാഷയിലേയ്ക്ക്

text_fields
bookmark_border
‘ഔട്ട്​ പാസ്’ ജർമൻ ഭാഷയിലേയ്ക്ക്
cancel

ദുബൈ: മാധ്യമപ്രവർത്തകൻ സാദിഖ് കാവിൽ രചിച്ച ‘ഔട്ട്​ പാസ്’ എന്ന നോവൽ ജർമൻ ഭാഷയിലേയ്ക്ക്. ജർമനിയിലെ ബോൺ യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസര്‍ ‍ഡോ.അന്നക്കുട്ടി വലിയമംഗലമാണ് വിവർത്തനം നിർവഹിക്കുക. തുടർച്ചയായ മുപ്പത് വർഷത്തോളം വീടും നാടുമായുള്ള ബന്ധമില്ലാതെ ഗൾഫില്‍ അനധികൃത ജീവിതം നയിച്ച കുഞ്ഞാച്ചയുടെ കഥയാണ് ‘ഔട്ട്​ പാസ്’ പറയുന്നത്. എൻഡോസൾഫാൻ വിഷബാധയ്ക്കെതിരെയുള്ള സന്ദേശവും നോവൽ നൽകുന്നു. ഗൾഫ് പ്രവാസ ജീവിതത്തി​​​െൻറ പുതിയ വാതായനമാണ്‘ഔട്ട്​ പാസ്’ തുറന്നുതരുന്നതെന്നും അതാണ് തന്നെ ഏറെ ആകർഷിച്ചതെന്നും ജർമനിയിൽ താമസിക്കുന്ന കോട്ടയം കളത്തുകടവ് സ്വദേശിനിയായ ഡോ.അന്നക്കുട്ടി പറഞ്ഞു.

Show Full Article
TAGS:uae newsout pass
News Summary - out pass-uae-uae news
Next Story