നിയന്ത്രണംവിട്ട വാഹനം മറിഞ്ഞു തീപിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
text_fieldsഅജ്മാന്: അമിതവേഗത്തില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട വാഹനം മറിഞ്ഞ് തീപിടിച്ചു രണ്ടു പേര്‍ക്ക് പരിക്കേറ്റു. അജ്മാൻ എമിറേറ്റിലെ അൽ റഖയബ് റെസിഡൻഷ്യൽ ഏരിയയിലെ റോഡിലാണ് വാഹനം അപകടത്തിൽപെട്ടത്. അമിതവേഗത്തില്‍ വന്ന വാഹനം റോഡിെൻറ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന് തീപിടിച്ചു.
വാഹനത്തിലുണ്ടായിരുന്ന അറബ് സ്വദേശികളായ രണ്ടുപേര്‍ ചാടി പുറത്തുകടന്നതിനാൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടവിവരം അറിഞ്ഞ ഉടൻ അജ്മാൻ പൊലീസ് ഓപറേഷൻ റൂം അധികൃതര്‍ സംഭവസ്ഥലത്തെത്തി തീയണച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. അമിതവേഗത്തില്‍ വന്ന കാര്‍ നടപ്പാതയുടെ ഓരത്ത് ഇടിച്ച് മറിയുകയായിരുന്നെന്നും അപകടംപറ്റിയ യുവാക്കള്‍ അടിയന്തര ചികിത്സക്കുശേഷം ആശുപത്രി വിട്ടതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

