ഒരുമ ഓച്ചിറ ഓണാഘോഷം 29ന്
text_fieldsദുബൈ: ഒരുമയുടെ ഓണോത്സവം 29ന് ഞായറാഴ്ച രാവിലെ 10 മുതൽ അജ്മാൻ ഉമ്മുൽ മുഅ് മിനീൻ ലേഡീസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. അത്തപ്പൂക്കളം, ചെണ്ട മേളം, തിരുവാതിര, ഗ്രൂപ് ഡാൻസ്, ഗാനങ്ങൾ, മിമിക്രി, തുടങ്ങി വിവിധ കലാപരിപാടികൾക്കൊപ്പം സാംസ്കാരിക സമ്മേളനവും സുമേഷ് അയിരൂർ നയിക്കുന്ന ഗാനമേളയും ഓണസദ്യയും പരിപാടികളുടെ ഭാഗമായി ഉണ്ടാകും.
വി.കെ. സുരേഷ് ബാബു, എരീസ് ഗ്രൂപ് ചെയർമാനും സിനിമ നിർമാതാവുമായ സോഹൻ റോയ്, വിവിധ സംഘടന ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ ബഹുമുഖ പ്രതിഭകൾ ആഘോഷങ്ങളിൽ സംബന്ധിക്കും. ഒരുമയുടെ പ്രിയപ്പെട്ട അംഗങ്ങൾക്കായി വിഭാവന ചെയ്ത ഇൻവെസ്റ്റർ ക്ലബിന്റെ ആദ്യ സംരംഭമായ ഒരുമ ഇവന്റ്സിന്റെ പരിപാടിയിൽ ഔപചാരികമായി തുടക്കം കുറിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

