ഒരുമ എടയൂർ കുടുംബസംഗമം
text_fieldsഒരുമ എടയൂരിന്റെ കുടുംബസംഗമത്തിൽനിന്ന്
ദുബൈ: യു.എ.ഇയിലെ എടയൂർ പ്രവാസി കുട്ടായ്മയായ ഒരുമ എടയൂരിന്റെ കുടുംബ സംഗമം ‘ഫൺ ഡേ’ എന്ന പേരിൽ അൽ വർഖ പാർക്കിൽ സംഘടിപ്പിച്ചു. നൂറിലധികം പ്രവാസികൾ കുടുംബങ്ങളോടൊപ്പം പങ്കെടുത്ത പരിപാടി പ്രസിഡന്റ് സമീൽ ഫ്ലാഗ് ഓഫ് ചെയ്തു.
ആവേശകരവും സൗഹൃദപൂർണവുമായ വിവിധ വിനോദ മത്സര പരിപാടികൾ കുട്ടികൾക്കും കുടുംബങ്ങൾക്കും മുതിർന്നവർക്കും പ്രചോദനവും ആനന്ദവും നൽകി. പരിപാടിയിൽ ഉസ്മാൻ സ്വാഗതം പറഞ്ഞു. നിസാബ് നന്ദി പ്രകാശിപ്പിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മുതിർന്ന അംഗങ്ങളായ ദാവൂദ് മൗലവി, അബ്ദുൽ ജലീൽ, വി.പി സാലിഹ്, പ്രമോദ്, ഹുസൈൻ കിഴിശ്ശേരി തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. അംഗങ്ങൾ തമ്മിലുള്ള ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്ന തരത്തിൽ സംഘടിപ്പിച്ച പരിപാടി യൂനുസ്, അഷ്റഫ്, മുബഷിർ എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

