ഓർഫനേജ് ഓൾഡ് സ്റ്റുഡൻസ് യു.എ.ഇ ചാപ്ടറിന് തുടക്കമായി
text_fieldsഫസലുറഹ്‌മാൻ (പ്രസി), ഹംസ കൊല്ലത്ത് ജന. സെക്രട്ടറി),അൻവർ പി.പി (ട്രഷറർ)
ദുബൈ: കേരള സ്റ്റേറ്റ് മുസ്‌ലിം ഓർഫനേജസ് ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ (കെ.എസ്.എം.ഒ.ഒ.എസ്.ഒ) യു.എ.ഇ ചാപ്ടർ രൂപവത്കരണ യോഗം ദുബൈ ബുർജുമാനിൽ നടന്നു. യോഗത്തിൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഫസലുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. യു.എ.ഇയിൽ വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്ന കേരളത്തിലെ വിവിധ ഓർഫനേജുകളിൽ പഠിച്ചവരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനും പ്രവാസികളായ അംഗങ്ങൾക്ക് തണലാവുന്ന രൂപത്തിലേക്ക് കൂട്ടായ്മയെ വളർത്തിയെടുക്കാനും പരിശ്രമങ്ങൾക്ക് പ്രഥമപരിഗണന നൽകാൻ യോഗം തീരുമാനിച്ചു.
അസോസിയേഷൻ യു.എ.ഇ ചാപ്ടർ ഭാരവാഹികളായി ഫസലുറഹ്‌മാൻ (പ്രസി), ഹംസ കൊല്ലത്ത് (ജന. സെക്ര), പി.പി. അൻവർ (ട്രഷ), ഹമീദ് എകരൂൽ (വർക്കിങ് പ്രസി), എൻ.കെ.എം. അബ്ദുല്ല, അബൂബക്കർ സിദ്ദീഖ്, കെ. റഫീഖ് (വൈസ് പ്രസിഡന്‍റുമാർ), അബ്ദുൽ റഷീദ് (വർക്കിങ് സെക്ര), കുഞ്ഞിമുഹമ്മദ് ഷാർജ, ടി.പി. അബ്ദുൽ അസീസ് (ജോ. സെക്രട്ടറിമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

