ഓർമയുടെ ‘പെഡ്രോ - ദി സൗണ്ട് ഓഫ് ഡെത്ത്’ ശ്രദ്ധേയമായി
text_fieldsനാടകത്തിനുശേഷം അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും
ദുബൈ: അബൂദബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച 14ാമത് ഭരത് മുരളി നാടകോത്സവത്തിന്റെ നാലാം ദിനത്തിൽ ഓർമ ദുബൈ അവതരിപ്പിച്ച ‘പെഡ്രോ - ദി സൗണ്ട് ഓഫ് ഡെത്ത്’ നാടകം അരങ്ങേറി. എമിൽ മാധവി സംവിധാനം ചെയ്ത ഒരു മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിൽ 38 അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായി ഏകദേശം 50 പേർ പങ്കെടുത്തു.
ഹുവാൻ റുൽഫോയുടെ ലോകപ്രശസ്ത മെക്സിക്കൻ നോവൽ ‘പെഡ്രോ പരാമോ’യെ ആധാരമാക്കിയ നാടകാവിഷ്കാരം മാജിക്കൽ റിയലിസം ശൈലിയിലാണ്. യാഥാർഥ്യ ലോകത്തിനുള്ളിൽ അസാധാരണ സംഭവങ്ങൾ സ്വാഭാവികമായി നടക്കുന്നതുപോലെ അവതരിപ്പിക്കുന്ന ഈ സാഹിത്യശൈലി നാടകത്തിലൂടെ ശക്തമായി പകർന്നുനൽകി. 1955ൽ പുറത്തിറങ്ങിയ 144 പേജുള്ള ഈ ചെറുനോവൽ നാൽപതിലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വിലാസിനിയാണ്. ആഖ്യാനത്തിലെ സങ്കീർണതയും ദൃശ്യ-ശ്രാവ്യ സാന്ദ്രതയും ചേർന്ന അവതരണം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

