ഓർമ വനിതവേദി ഇഫ്താർ സംഗമം
text_fieldsഓർമ വനിതവേദി സംഘടിപ്പിച്ച ഇഫ്താർ സംഗമവും കൺവെൻഷനും
ദുബൈ: ലോക വനിത ദിനത്തിന്റെ ഭാഗമായി ഓർമ വനിതവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും കൺവെൻഷനും സംഘടിപ്പിച്ചു. അൽ മാരിഫ് സ്കൂളിൽ നടന്ന ഇഫ്താർ സംഗമത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു.
വീടുകളിൽ തയാറാക്കിയ നോമ്പുതുറ വിഭവങ്ങൾ പരസ്പരം പങ്കുവെച്ച് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തി സംഘടിപ്പിച്ച പരിപാടി ഏറെ ഹൃദ്യമായിരുന്നു. കെ.വി സജീവൻ, പ്രദീപ് തോപ്പിൽ, സോണിയ ഷിനോയ്, കാവ്യ സനത് എന്നിവർ ആശംസകൾ നേർന്നു. ലിംഗസമത്വത്തിന്റെ ശാസ്ത്രമാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും പു.ക.സ സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ. പാർവതി ദേവി മുഖ്യപ്രഭാഷണം നടത്തി. എല്ലാ മേഖലയിലും സ്ത്രീകൾ മുന്നോട്ട് വരണമെന്നും സ്ത്രീ മുന്നേറ്റം സാമൂഹിക പുരോഗതിക്ക് അനിവാര്യമാണെന്നും ആർ. പാർവതി ദേവി അഭിപ്രായപ്പെട്ടു.
സെൻട്രൽ സെക്രട്ടറി ജിജിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. വനിതവേദി കൺവീനർ കാവ്യ സനത് സ്വാഗതം പറഞ്ഞ സെമിനാറിന് ജോയന്റ് കൺവീനർ ജിസ്മി നന്ദി രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.