‘ഓർമ’ സാഹിത്യോത്സവം ഇന്നു മുതൽ
text_fieldsദുബൈ: യു.എ.ഇയിലെ മലയാളി പ്രവാസി കൂട്ടായ്മ ‘ഓർമ’യുടെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി, മലയാളം മിഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജൂൺ 1,2 തീയതികളിലായി ദുബൈ ഫോക്ലോർ തിയറ്ററിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
എം.എ. ബേബി, എൻ.എസ്. മാധവൻ, മുരുകൻ കാട്ടാക്കട, വി.എസ്. ബിന്ദു, കെ.ജെ. ജേക്കബ്, ചിന്ത ജെറോം ഉൾപ്പെടെ പ്രമുഖർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ അണിനിരക്കും. സെമിനാറുകൾ, കഥ, കവിത ശിൽപശാല, മീഡിയ കോൺക്ലേവ്, കവിയരങ്ങ്, ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാര സമർപ്പണം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
പരിപാടിയോടനുബന്ധിച്ച് മലയാളം മിഷൻ കുട്ടികളുടെ പ്രവേശനോത്സവവും കുട്ടികൾക്കും മാതാപിതാക്കൾക്കുള്ള വിവിധ സെഷനുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. കവിതകളുടെ ദൃശ്യാവിഷ്കാരം, ടീം ഗിൽഡ് ഒരുക്കുന്ന ലൈവ് ചിത്രപ്രദർശനം, പുസ്തകശാല, ചരിത്ര പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫോൺ: 050 8208329, 050 5255607 , 050 224 1803, 055 6819099.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

