ഓർമ ഖിസൈസ് മേഖല കുടുംബസംഗമം
text_fieldsഓർമ ഖിസൈസ് മേഖല കുടുംബസംഗമം പ്രദീപ് തോപ്പിൽ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഓർമ ഖിസൈസ് മേഖല കുടുംബ സംഗമം ‘ഈദ് വിത്ത് ഓർമ 2025’ എന്ന പേരിൽ ദുബൈ ഖവാനീജിലെ അൽ സുവൈദി ഫാമിൽ നടന്നു. ഏപ്രിൽ ആറിന് നടന്ന പരിപാടിയിൽ മേഖലയിലെ ഒമ്പത് യൂനിറ്റുകളിൽ നിന്നുള്ള കലാപരിപാടികളും തിരുവാതിര, ഒപ്പന, മുട്ടിപ്പാട്ട്, നാടൻപാട്ട് തുടങ്ങി മേഖല കലാപരിപാടികളും അരങ്ങേറി.
സാഹിത്യ വിഭാഗത്തിന്റെ കീഴിൽ കുട്ടികളുടെ ചിത്രരചന, ലഹരിവിരുദ്ധ കാമ്പയിൻ, ലഹരിക്കെതിരെ പ്രതിജ്ഞ എന്നിവയും ഭാഗമായിരുന്നു. ഭാഷാപ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനായി മലയാളം മിഷന്റെ സ്റ്റാൾ, സർക്കാറിന്റെ ക്ഷേമപദ്ധതികൾ പരിചയപ്പെടുത്തുന്നതിനായി നോർക്ക ക്ഷേമനിധി സ്റ്റാൾ എന്നിവയും സജ്ജീകരിച്ചിരുന്നു.
വൈകീട്ട് നടന്ന പൊതുസമ്മേളനം ഓർമ ജനറൽ സെക്രട്ടറിയും ലോക കേരളസഭാംഗവുമായ പ്രദീപ് തോപ്പിൽ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ജമാൽ അധ്യക്ഷത വഹിച്ചു. ഓർമ വൈസ് പ്രസിഡന്റ് നൗഫൽ പട്ടാമ്പി, മുൻ വൈസ് പ്രസിഡന്റ് ജയപ്രകാശ്, സംഘാടക സമിതി കൺവീനർ ബിജുനാഥ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി. അരുൺ, റിസപ്ഷൻ കമ്മിറ്റി കൺവീനർ അൻവർ ഷാഹി, ജോയന്റ് സെക്രട്ടറി ജ്ഞാനശേഖരൻ, വൈസ് പ്രസിഡന്റ് ദീപ്തി എന്നിവർ ആശംസകൾ അറിയിച്ചു.
മേഖല സെക്രട്ടറി അൻവർ സാദത്ത് സ്വാഗതവും ജോയന്റ് ട്രഷറർ സുൽഫത്ത് നന്ദിയും പറഞ്ഞു. 1200ഓളം അംഗങ്ങൾ പങ്കെടുത്ത പരിപാടി സരിഗമപ ഫെയിം ജാസിം ജമാൽ അവതരിപ്പിച്ച സംഗീത വിരുന്നോടെയാണ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

