‘ഓർമ’ കേരളോത്സവം 2025: സംഘാടക സമിതിയായി
text_fieldsസ്വാഗത സംഘ രൂപവത്കരണ യോഗം എൻ.കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷമായ ഈദുൽ ഇത്തിഹാദിന്റെ ഭാഗമായി ഓർമ സംഘടിപ്പിക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ‘കേരളോത്സവം 2025’ വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. അൽ തവാർ അൽ സലാം കമ്യൂണിറ്റി സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ.കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ശിഹാബ് പെരിങ്ങോട് അധ്യക്ഷനായി. അനീഷ് മണ്ണാർക്കാട്, കെ.വി സജീവൻ, മോഹനൻ മൊറാഴ, അംബുജാക്ഷൻ, ജിജിത അനിൽകുമാർ, അഡ്വ. അപർണ, കാവ്യ, പി.പി അഷ്റഫ്, അക്ബർ അലി, സ്പോൺസർ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കേരളത്തിൽ നിന്നുള്ള രണ്ട് പ്രമുഖ ബാൻഡുകൾ, ഇന്ത്യയിലെയും യു.എ.ഇയിലെയും വിവിധ കലാപരിപാടികൾ, മെഗാതിരുവാതിര, കുടമാറ്റം, ഘോഷയാത്ര എന്നിവയൊക്കെ കേരളോത്സവത്തിന് മിഴിവേകുമെന്നും വിപുലമായ ഒരുക്കങ്ങൾ ഇതിനായി നടന്നു വരുന്നതായും സംഘാടകർ അറിയിച്ചു.
ഭാരവാഹികളായി എൻ.കെ കുഞ്ഞഹമ്മദ് (രക്ഷാധികാരി), ഒ.വി മുസ്തഫ (ചെയർമാൻ), ഡോ. ഹുസൈൻ, സി.കെ റിയാസ് (വൈസ് ചെയർമാന്മാർ), അനീഷ് മണ്ണാർക്കാട് (ജനറൽ കൺവീനർ), ജിജിത അനിൽകുമാർ, മോഹനൻ മൊറാഴ (ജോയന്റ് കൺവീനർമാർ), കെ.വി സജീവൻ (പ്രോഗാം കമ്മിറ്റി കൺവീനർ), കെ.വി അരുൺ, രേഷ്മ, സുനിൽ ആറാട്ടുകടവ് (ജോയന്റ് കൺവീനർമാർ), അക്ബർ അലി (പ്രചാരണ കമ്മിറ്റി കൺവീനർ), അൻവർ ഷാഹി, ജിതേഷ് സുകുമാരൻ (ജോയന്റ് കൺവീനർമാർ), അംബുജാക്ഷൻ (കൺവീനർ- പരസ്യം), പ്രമോദ്, ഷൈജേഷ്, ശശികുമാർ (ജോയന്റ് കൺവീനർമാർ), ഷിജു ശ്രീനിവാസ് (കൺവീനർ - ടെക്നിക്കൽ കമ്മിറ്റി), ഇർഫാൻ (വളന്റിയർ ക്യാപ്റ്റൻ), അജയഘോഷ് (വൈസ് ക്യാപ്റ്റൻ), ലത (ലേഡീസ് ക്യാപ്റ്റൻ), ജംഷീല (വൈസ് ക്യാപ്റ്റൻ) എന്നിവരെ തെരഞ്ഞെടുത്തു. ഇത് കൂടാതെ 201 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിക്കും 601 അംഗ സ്വാഗതസംഘത്തിനും രൂപം കൊടുത്തു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും ജോയന്റ് ട്രഷറർ ധനേഷ് നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

