ഓർമ സെൻട്രൽ ഭാരവാഹികൾ
text_fieldsനൗഫൽ പട്ടാമ്പി, ഷിജു ബഷീർ, ഫിറോസ് അംബലത്ത്
ദുബൈ: ‘ഓർമ’ സെൻട്രൽ സമ്മേളനം ദുബൈയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, കൈരളി മിഡിലീസ്റ്റ് ബ്യൂറോ ചീഫ് ടി. ജമാൽ, അബൂദബി കെ.എസ്.സി പ്രതിനിധി സഫറുല്ല പാലപ്പെട്ടി, ശക്തി പ്രതിനിധി അസീസ്, ഷാർജ മാസ് പ്രതിനിധി ഹാരിസ് എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.
പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഇർഫാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജിജിത നന്ദി രേഖപ്പെടുത്തി. പ്രവാസികൾക്കായി കേരള സർക്കാർ ആരംഭിക്കുന്ന നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതിക്ക് പൂർണ പിന്തുണയും പദ്ധതി നടപ്പാക്കാൻ മുൻകൈ എടുത്ത കേരള സർക്കാറിന് സമ്മേളനം അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ചേരുന്നതിനുള്ള സഹായം ചെയ്യാനും സമ്മേളനം തീരുമാനിച്ചു. ശേഷം നടന്ന പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നൗഫൽ പട്ടാമ്പി (പ്രസിഡന്റ്), ഷിജു ബഷീർ (ജനറൽ സെക്രട്ടറി), ജിജിത അനിൽകുമാർ (വൈസ് പ്രസിഡന്റ്), അംബുജാക്ഷൻ, കാവ്യ സനത് (സെക്രട്ടറിമാർ), ഫിറോസ് അംബലത്ത് (ട്രഷറർ), നവാസ് കുട്ടി (ജോയന്റ് ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

