ഓർമ സെൻട്രൽ സമ്മേളനം സമാപിച്ചു; പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു
text_fieldsഓർമ സെൻട്രൽ സമ്മേളനം ദുബൈയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ)യുടെ സെൻട്രൽ സമ്മേളനം ദുബൈയിൽ സമാപിച്ചു. ഞായറാഴ്ച നടന്ന സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജാതി–മത വർഗീയ ശക്തികൾ കരുത്താർജിക്കുന്ന സാഹചര്യത്തിൽ പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ടെന്ന് പി. ജയരാജൻ അഭിപ്രായപ്പെട്ടു. ദുബൈയിലെ പ്രവാസി മലയാളികൾക്കിടയിൽ ഓർമ നടത്തുന്ന ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്‌ഘാടന സമ്മേളനത്തിൽ ഓർമ വൈസ് പ്രസിഡന്റ് ജിജിത് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജു ബഷീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ഓർമയുടെ അഞ്ച് മേഖലകളിൽ നിന്നായി 18 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ആകെ 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളായി.
സി.കെ. അംബുജാക്ഷൻ, ഷിജു ബഷീർ, സാദിഖ്
സമ്മേളനത്തെ എൻ.കെ. കുഞ്ഞഹമ്മദ് അഭിസംബോധന ചെയ്തു. യു.എ.ഇയിലെ വിവിധ പ്രമുഖ സാംസ്കാരിക സംഘടനാ പ്രതിനിധികൾ സമ്മേളനത്തിന് ആശംസകൾ നേർന്നു. സമ്മേളനത്തിൽ ആകെ 11 പ്രമേയങ്ങൾ അവതരിപ്പിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ മുൻകരുതൽ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. പ്രവാസി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രദീപ് തോപ്പിൽ, ജിജിത അനിൽകുമാർ, ജയപ്രകാശ് എന്നിവർ ഉൾപ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. ഷിജു ബഷീർ, നവാസ്, അംബുജാക്ഷൻ, കാവ്യ, സനത് എന്നിവർ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായിരുന്നു. സുനിൽകുമാർ, പ്രശാന്ത്, മീര ജയറാം, സജിത്ത് എന്നിവർ മിനിറ്റ്സ് കമ്മിറ്റിയിലും അനീഷ് മണ്ണാർക്കാട്, സുഹ്റ, ബിജു കബീർ എന്നിവർ ക്രെഡൻഷ്യൽ കമ്മിറ്റിയിലും പ്രവർത്തിച്ചു.
2026–2028 കാലയളവിലേക്ക് 31 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളടങ്ങുന്ന പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സി.കെ. അംബുജാക്ഷൻ (പ്രസി.), ഷിജു ബഷീർ (ജന. സെക്രട്ടറി), സാദിഖ് (ട്രഷ.), സോണിയ ഷിനോയ് (വൈസ് പ്രസി.), അക്ബർ അലി, ജിസ്മി (സെക്ര.), സുൽഫത്ത് (ജോ. ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

