ഓർമ ബർദുബൈ മേഖല ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsഓർമ ബർദുബൈ മേഖല സ്പോർട്സ് കമ്മിറ്റി മേഖല ക്രിക്കറ്റ്
ടൂർണമെന്റിൽ ജേതാക്കളായ ടീം
ദുബൈ: ഓർമ ബർദുബൈ മേഖല സ്പോർട്സ് കമ്മിറ്റി മേഖല ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബൈ ഖിസൈസ്, സഫ ഗ്രൗണ്ടുകളിലായി നടന്ന ടൂർണമെന്റിൽ എട്ട് യൂനിറ്റ് പുരുഷ ടീമുകളും രണ്ട് മേഖല വനിത ടീമുകളും പങ്കെടുത്തു. ഫൈനലിൽ ഇന്റർനാഷനൽ സിറ്റി യൂനിറ്റ് വിന്നേഴ്സ് ട്രോഫിയും അൽ ഗുബൈബ യൂനിറ്റ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. എ, ബി എന്നീ രണ്ട് ടീമുകളാക്കി തിരിച്ചു നടത്തിയ വനിത ക്രിക്കറ്റ് മാച്ച് ടീം ബി വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.
കളിയിൽ അരുണിമ സജിത്തിനെ വുമൺ ഓഫ് ദി മാച്ചായും, ഷീന ഉദയ് മികച്ച ബൗളറായും, പ്രജിതയെ മികച്ച ബാറ്ററായും തിരഞ്ഞെടുത്തു. ഓർമ മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ്, ഓർമ മുൻ വൈസ് പ്രസിഡന്റ് ജയപ്രകാശ്, ഓർമ സെൻട്രൽ കമ്മിറ്റി അംഗം സുനിൽ ആറാട്ടുകടവ്, ഓർമ ബർദുബൈ മേഖല സെക്രട്ടറി അഷ്റഫ് പീച്ചാംപൊയിൽ, ഓർമ ബർദുബൈ മേഖല പ്രസിഡന്റ് ചന്ദ്രബാബു, മേഖല ട്രഷറർ പ്രശാന്ത് കയ്യൂർ, മേഖല വൈസ് പ്രസിഡന്റ് സുഹറ, മേഖല സ്പോർട്സ് കമ്മിറ്റി കൺവീനർ കബീർ അച്ചാരത്ത് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

