ഓർമ ആർട്സ് ഫെസ്റ്റ് നാളെ
text_fieldsദുബൈ: ഓർമ ദുബൈ സംഘടിപ്പിക്കുന്ന കലോത്സവം ഇശൽ നിലാവ് ഓർമ ആർട്സ് ഫെസ്റ്റ് സീസൺ-2 ശനിയാഴ്ച അരങ്ങേറും. ബലിപെരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്. ഊദ് മേത്തയിലെ ദുബൈ ജെംസ് പ്രൈവറ്റ് സ്കൂളിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കലാമത്സരങ്ങളിൽ ശാസ്ത്രീയ നൃത്തങ്ങൾ, ശാസ്ത്രീയ ഗാനം, തിരുവാതിര, ഒപ്പന, മുട്ടിപ്പാട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, സിനിമാ ഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ് എന്നിങ്ങനെ 17 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഓർമയുടെ അഞ്ച് മേഖലകൾ തമ്മിൽ നടക്കുന്ന കലാമത്സരങ്ങളിൽ 400ലധികം കലാകാരന്മാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: +971 55 800 0112.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

