ഓർമ കലോത്സവം സമാപിച്ചു
text_fieldsഓർമ സംഘടിപ്പിച്ച ആർട് ഫെസ്റ്റിവൽ ‘ഇശൽ നിലാവ്’ ഉദ്ഘാടന ചടങ്ങ്
ദുബൈ: ഓർമ സംഘടിപ്പിച്ച ആർട് ഫെസ്റ്റിവൽ ‘ഇശൽ നിലാവ്’ സമാപിച്ചു. ഊദ് മേത്ത ജെം പ്രൈവറ്റ് സ്കൂളിൽ രാവിലെ ഒമ്പതിന് തിരിതെളിഞ്ഞ ഇന്റർസോൺ കലോത്സവത്തിൽ 5 മേഖലകളിൽനിന്നായി 400ൽപരം കലാകാരന്മാർ പങ്കെടുത്തു. 151 പോയന്റുമായി ഖിസൈസ് മേഖല ഓവറോൾ കിരീടം കരസ്ഥമാക്കി.
115 പോയന്റുമായി ബർദുബൈ രണ്ടാം സ്ഥാനത്തെത്തി. സമാപന സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ മുഖ്യാതിഥിയായിരുന്നു. ഓർമ പ്രസിഡന്റ് ശിഹാബ് പെരിങ്ങോട് അധ്യക്ഷതവഹിച്ച ചടങ്ങിൽ റഷീദ് മട്ടന്നൂർ, ചെയർമാൻ കെ.വി. സജീവൻ, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു. ട്രഷറർ അബ്ദുൽ അഷ്റഫ്, വൈസ് പ്രസിഡന്റ് നൗഫൽ പട്ടാമ്പി, ജോ. ട്രഷറർ ധനേഷ്, പരസ്യ കമ്മിറ്റി കൺവീനർ സുഭാഷ് ഭരതൻ എന്നിവർ സന്നിഹിതരായിരുന്നു. അന്തരിച്ച ഓർമ അംഗം പ്രദീപിന്റെ നിര്യാണത്തിൽ അനുശോചന സന്ദേശം സെക്രട്ടറി ഇർഫാൻ അവതരിപ്പിച്ചു. ജനറൽ കൺവീനർ സുനിൽ ആറാട്ടുകടവ് സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി ജിജിത അനിൽകുമാർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

