Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓർമ ദേര മേഖല...

ഓർമ ദേര മേഖല ചെസ്–കാരംസ് ടൂർണമെന്‍റ്​

text_fields
bookmark_border
ഓർമ ദേര മേഖല ചെസ്–കാരംസ് ടൂർണമെന്‍റ്​
cancel
camera_alt

ദേര മേഖലയിലെ ഓർമ സ്പോർട്സ് സബ് കമ്മിറ്റി ചെസ്–കാരംസ് ടൂർണമെന്‍റ്​ വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം

ചെയ്യുന്നു

ദുബൈ: ദേര മേഖലയിലെ ഓർമ സ്പോർട്സ് സബ് കമ്മിറ്റി ചെസ്–കാരംസ് ടൂർണമെന്‍റ്​ സംഘടിപ്പിച്ചു. ഏപ്രിൽ 26ന് ദേരയിൽ നടന്ന മത്സരത്തിൽ വിവിധ പ്രായക്കാർ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു. രാവിലെ 11.30ന് ആരംഭിച്ച പരിപാടി ഓർമയുടെ മുതിർന്ന അംഗം രാജൻ മാഹി ഉദ്ഘാടനം ചെയ്തു. കാരംസ് വിഭാഗത്തിൽ 20 ടീമുകളും ചെസ് മത്സരത്തിൽ 26 പേരും പങ്കെടുത്തു.കാരംസ് മത്സരത്തിൽ ഷിനീജ്–ഷാക്കിർ ടീം ഒന്നാം സ്ഥാനവും ആബിദ് ആളൂർ–ബിജോയ് ടീം റണ്ണറപ്പുമായി.

വനിതകൾക്കായി നടത്തിയ കാരംസ് മത്സരത്തിൽ സബിത നിധീഷ്–ലിജിന ടീം ഒന്നാം സ്ഥാനവും മഹിത ദീപക്–ഗിരിജ ടീം റണ്ണറപ്പുമായി. ചെസ് മത്സരത്തിൽ നഭാൻ ഫഹദ് (ഒമ്പതാം ക്ലാസ് വിദ്യാർഥി) ഒന്നാം സ്ഥാനവും റിജീഷ് ഫസ്റ്റ് റണ്ണറപ്പും ജോബി വർഗീസ് സെക്കന്‍റു റണ്ണറപ്പും നേടി.മേഖല പ്രസിഡന്‍റ്​ അപർണ അധ്യക്ഷയായ സമാപന ചടങ്ങിൽ വിജയികൾക്ക് ഓർമ മുൻ പ്രസിഡന്‍റ്​ റിയാസ് കൂത്തുപറമ്പ്, രാജൻ മാഹി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മേഖല സെക്രട്ടറി മധു സ്വാഗതവും മേഖല സ്പോർട്സ് കൺവീനർ നസീബ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessregionCaroms tournament
News Summary - Orm Dera Region Chess-Carom Tournament
Next Story