വനിതദിന പരിപാടികൾ സംഘടിപ്പിച്ചു
text_fieldsദുബൈ: വേൾഡ് മലയാളി കൗൺസിൽ വുമൺസ് ഫോറം ഷാർജ പ്രൊവിൻസ് വനിതദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദുബൈ മെയ്ദാൻ ഹോട്ടൽ ഹാളിൽ നടന്ന പരിപാടി സാൻഡ് ആർട്ടിസ്റ്റ് രേഷ്മ സൈനുൽ ആബിദീൻ സദസ്സിന് മുന്നിൽ ചെയ്ത സാൻഡ് ആർട്ട്, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിക്ക് സമ്മാനിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ക്വിസ്, കവിതപാരായണം, ചിത്രരചന എന്നീ മത്സരങ്ങളും വ്യത്യസ്ത മേഖലകളിൽ വിജയം കൈവരിച്ച മൂന്ന് സ്ത്രീകളുമായി ചാറ്റ് സെഷനും ഇന്റർനാഷനൽ മോട്ടിവേഷനൽ സ്പീക്കർ സരിതയുടെ പ്രഭാഷണവും നടന്നു.
സമാപന സമ്മേളനത്തിൽ പ്രസിഡന്റ് ജീജ കിഷൻ അധ്യക്ഷത വഗിച്ചു. ജോൺ മത്തായി, സെക്രട്ടറി സിന്ധു ഹരികൃഷ്ണൻ, മിഡിലീസ്റ്റ് പ്രസിഡന്റ് ഷൈൻ ചന്ദ്രശേഖരൻ, സെക്രട്ടറി ഡോ. റെജോ വർഗീസ്, മിഡിലീസ്റ്റ് വുമൻസ് ഫോറം സെക്രട്ടറി ബാവ റെയ്ച്ചൽ, ഷാർജ പ്രൊവിൻസ് പ്രസിഡന്റ് റെജി തോമസ് എന്നിവർ സംസാരിച്ചു. റോയ് സൈമൺ സ്വാഗതവും മിനി മാത്യൂസ് നന്ദിയും പറഞ്ഞു.

