'വടകര പ്രവാസോത്സവം'സംഘടിപ്പിച്ചു
text_fieldsവടകര പ്രവാസോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര
ദുബൈ: വടകര എൻ.ആർ.ഐ കൂട്ടായ്മയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസോത്സവം-2022 സംഘടിപ്പിച്ചു. വടകരയെ കുറിച്ച ദൃശ്യാവിഷ്കാരവും ഫോട്ടോ പ്രദർശനവും കുട്ടികൾക്കായി ചിത്രരചന മത്സരവും കുടുംബിനികൾക്കായി പായസ മത്സരവും ഒരുക്കി. ദുബൈ ക്രസന്റ് സ്കൂൾ അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഗ്ലോബൽ പീസ് അംബാസഡർ ഹുസൈഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നബാദ് അൽ ഇമാറാത് ടീം ലീഡർ ഉമ്മു മർവാൻ മുഖ്യാതിഥിയായി. പ്രസിഡന്റ് ഇ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ്, അഡ്വ. സാജിദ് അബൂബക്കർ, ഡോ. മുഹമ്മദ് ഹാരിസ്, എസ്.ആർ സത്യൻ, രാജൻ കൊളാവിപ്പാലം, മോഹൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സാമൂഹിക-സാംസ്കാരിക-വ്യവസായ പ്രമുഖരെ ആദരിച്ചു. ജനറൽ സെക്രട്ടറി കെ.വി. മനോജ് സ്വാഗതവും ട്രഷറർ അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു. കോൽക്കളി, തിരുവാതിര, നൃത്തങ്ങൾ, ലഘുനാടകം തുടങ്ങിയവയും ഗായകർ താജുദ്ദീൻ വടകര, അജയ് ഗോപാൽ, മുനവ്വർ, ഹർഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

