വടക്കാഞ്ചേരി ബാഡ്മിന്റൺ ലീഗ് സംഘടിപ്പിച്ചു
text_fieldsവടക്കാഞ്ചേരി ബാഡ്മിന്റൺ ലീഗ് മത്സരത്തിലെ വിജയികൾ
ഷാർജ: വടക്കാഞ്ചേരി സുഹൃദ് സംഘത്തിന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ബാഡ്മിന്റൺ ലീഗ് സംഘടിപ്പിച്ചു.
ഷാർജയിലെ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ നടന്ന മത്സരങ്ങളിൽ വിവിധ കാറ്റഗറികളിലായി നിരവധി കായികതാരങ്ങൾ പങ്കെടുത്തു. കാറ്റഗറി ‘എ’യിൽ ജിജോ, ഫ്രഡ്ഡി ടീം ഒന്നാം സ്ഥാനവും ഷമീം, ഷമീർ എന്നിവർ റണ്ണേഴ്സ് അപ്പുമായി. കാറ്റഗറി ‘ബി’യിൽ ശ്രീകാന്ത്, ശ്രീഹരി വിജയികളായി. അനൂപ്, രഷ്ന എന്നിവർ റണ്ണേഴ്സ് അപ്പായി.വനിത വിഭാഗത്തിൽ രേഷ്ന വിനീഷ്, ടീന ജീസൺ ടീം ഒന്നാമതും വിദ്യ അഖിൽ, റിൻസി ടീം റണ്ണേഴ്സ് അപ്പുമായി.
കുട്ടികളുടെ വിഭാഗത്തിൽ ആരുഷ്, ദ്രുത ടീം ഒന്നാം സ്ഥാനവും അഭിനവ്, ഇഷാൻ ടീം റണ്ണേഴ്സ് അപ്പുമായി. വനിത വിഭാഗത്തിലും കുട്ടികളുടെ മത്സരങ്ങളിലും ശക്തമായ സാന്നിധ്യം അറിയിച്ചവർക്ക് പ്രത്യേക നന്ദി അറിയിച്ചു. കൺവീനർമാരായ മനോജ്, ജീസൺ, ഭാരവാഹികളായ പ്രസിഡന്റ് ഹരീഷ്, ട്രഷറർ വിനു, ജോ. സെക്രട്ടറി ശ്രീഹരി, അനുമോദ്, അനൂപ്, അജിത് എന്നിവർ മത്സരങ്ങൾ ഏകോപിപ്പിച്ചു.

