വാക്സിനേഷനും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ അസോസിയേഷൻ യു.എ.ക്യു ചാരിറ്റി വിങ്ങും ഇ.എച്ച്.എസും ചേർന്ന് നടത്തിയ ഫ്ലൂ
വാക്സിനേഷനും രക്തദാന ക്യാമ്പും നിയന്ത്രിക്കുന്നവർ
ദുബൈ: ഇന്ത്യൻ അസോസിയേഷൻ യു.എ.ക്യു ചാരിറ്റി വിങ്ങും ഇ.എച്ച്.എസും സംയുക്തമായി സൗജന്യ ഫ്ലൂ വാക്സിനേഷനും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാല് മുതൽ ഐ.എ.യു മിനി ഹാളിൽ നടത്തിയ പരിപാടി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജ്ജാദ് നാട്ടിക ഉദ്ഘാടനം ചെയ്തു.
കാമ്പയ്നിൽ വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ 500ലധികം ആളുകൾക്ക് സൗജന്യമായി വാക്സിൻ നൽകി. 100ലധികം ആളുകളിൽ നിന്ന് രക്തം ശേഖരിക്കുകയും ഇ.എച്ച്.എസിന് കൈമാറുകയും ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സജ്ജാദ് നാട്ടികയും ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി രാജീവും സംസാരിച്ചു. ഐ.എ.യു ചാരിറ്റി വിങ് കോഓഡിനേറ്റർ നവാസ് ഹമീദ് നന്ദി പറഞ്ഞു.

