തൃശൂര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsഷാർജ: ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയും വനിത വിങ്ങും സംയുക്തമായി തൃശൂർ ഫെസ്റ്റ് 2കെ 24 എന്ന പേരില്‍ ആഘോഷപരിപാടി സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, പായസ മത്സരം, ഗാനമേള, സംസ്കാരിക സമ്മേളനം എന്നിവ അരങ്ങേറി. യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നസറു താജുദ്ദീൻ സ്വാഗതം പറഞ്ഞു.
പ്രോഗ്രാം കൺവീനർ അബ്ദുൽ വഹാബ് ആമുഖപ്രസംഗം നടത്തി. പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാർ തളങ്കര, മുജീബ് തൃക്കണ്ണാപുരം, ശ്രീ പ്രകാശ്, ഷാജി ജോൺ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
