ഇന്നസെന്റ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഇന്നസെൻറ് അനുസ്മരണത്തിൽ സന്തോഷ് ഏച്ചിക്കാനം
അനുശോചന പ്രഭാഷണം നടത്തുന്നു
അജ്മാൻ: ചലച്ചിത്ര താരവും മുൻ എം.പിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ മാസ് അനുശോചനയോഗം സംഘടിപ്പിച്ചു. എഴുത്തുകാരനും തിരക്കഥാ കൃത്തുമായ സന്തോഷ് ഏച്ചിക്കാനം അനുശോചന പ്രഭാഷണം നടത്തി. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സമീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഹാരിസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രമുഖ നാടക നടൻ വിക്രമൻ നായരുടെ വിയോഗത്തിലും യോഗം അനുശോചിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ.പി മുരളി, ഐ.എസ്.സി അജ്മാൻ ആക്ടിങ് പ്രസിഡന്റ് ഗിരീശൻ, മാസ് അജ്മാൻ മേഖല സെക്രട്ടറി ബിനു കോറം, ഇൻഡസ്ട്രിയൽ മേഖല സെക്രട്ടറി വി.എം വിജയൻ റോള മേഖല പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവരും സംസാരിച്ചു.