സ്വാതന്ത്ര്യദിന പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsദുബൈ: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലബാർ പ്രവാസി(യു.എ.ഇ)യുടെ ആഭിമുഖ്യത്തിൽ ദേശീയോദ്ഗ്രഥന പ്രഭാഷണം സംഘടിപ്പിച്ചു. ‘നമ്മുടെ രാജ്യം നമ്മുടെ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനുമായ ഇ.കെ. ദിനേശൻ പ്രഭാഷണം നടത്തി.
ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ മലബാർ പ്രവാസി പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹൻ വെങ്കിട്ട്, അഡ്വ. അസീസ് തോലേരി, അഷ്റഫ് ടി.പി, സുനിൽ പയ്യോളി, നിഷാജ് തൃശൂർ, റഹൂഫ് പുതിയങ്ങാടി, ജിജു കാർത്തികപ്പള്ളി, നാസർ മലപ്പുറം, ചന്ദ്രൻ കൊയിലാണ്ടി, കരീം പുറക്കാട്, സ്വപ്നേഷ്, മൊയ്തീൻ കുട്ടി എന്നിവർ സംബന്ധിച്ചു. അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും മലയിൽ മുഹമ്മദലി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

