ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsവാഫി അലുമ്നി സംഘടിപ്പിച്ച മാസാന്ത മജ്ലിസുന്നൂർ,
ശിഹാബ് തങ്ങൾ അനുസ്മരണം
ദുബൈ: വാഫി അലുമ്നിയുടെ നേതൃത്വത്തിൽ മാസാന്ത മജ്ലിസുന്നൂറും ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. ഞായറാഴ്ച അബുഹൈൽ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച പരിപാടി കെ.എം.സി.സി ദുബൈ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പെരുമുണ്ടശ്ശേരി ആശംസ നേർന്നു.
എസ്.വി. ജവാദ് വാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഭാഷകൻ ഇസ്മാഈൽ വാഫി വെള്ളാങ്ങല്ലൂർ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. മുനീർ വാഫി അനുസ്മരണഗാനം ആലപിച്ചു. ദുബൈ വാഫി അലുമ്നിയുടെയും വിവിധ രാജ്യങ്ങളിൽനിന്നായി നൂറിലേറെ വിദ്യാർഥികൾ പഠിക്കുന്ന അൽജീൽ അക്കാദമിയുടെയും പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്തു.
റബീഉൽ അവ്വൽ മാസത്തോടനുബന്ധിച്ച് വാഫി അലുമ്നിയുടെ യു.എ.ഇയിൽ നടത്താനിരിക്കുന്ന വിപുല പരിപാടികൾക്കുള്ള മുന്നൊരുക്കങ്ങളും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

