കുമ്പിടി നിവാസികളുടെ വാർഷികാഘോഷം സംഘടിപ്പിച്ചു
text_fieldsകുമ്പിടി നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ച വാർഷികാഘോഷം
ദുബൈ: പാലക്കാട് ജില്ലയിലെ കുമ്പിടി നിവാസികളുടെ കൂട്ടായ്മ ‘കുമ്പിടി ഫെസ്റ്റ്’ എന്ന പേരിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. ദുബൈയിലെ സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പേർ പങ്കെടുത്തു. അംഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരും പങ്കെടുത്തു. കുട്ടികളുടെ സിനിമാറ്റിക് ഡാൻസും ഒപ്പനയും ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രവാസലോകത്ത് 40 വർഷങ്ങൾ പൂർത്തിയാക്കിയ ടി.കെ. മുഹമ്മദ്, മുഹമ്മദലി പുളിക്കൽ, മൂസ കോണിക്കൽ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ഗായകരായ രാകേഷ് ഹരിഗോവിന്ദ്-വിനി ദമ്പതികൾക്കും സ്റ്റെൻസിൽ ആർട്ടിലൂടെ വിസ്മയം തീർത്ത യുവപ്രതിഭ അമൻ മുഹമ്മദിനും ഉപഹാരം നൽകി. ആവേശകരമായ വടംവലി മത്സരത്തിൽ നിള ഉമ്മത്തൂർ ടീമിനെ തോൽപിച്ച് സ്പോർട്ടിഗോ കുമ്പിടി ജേതാക്കളായി. രാവിലെ ആരംഭിച്ച പരിപാടി രാത്രി 11.30ഓടെ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

