സോക്കർ ലീഗും ഫാമിലി മീറ്റും സംഘടിപ്പിച്ചു
text_fields‘യു.എ.ഇ ഉപ്പളക്കാർ’ കൂട്ടായ്മ ഒരുക്കിയ സോക്കർ ലീഗിൽ കിരീടം ചൂടിയ യു.ബി സോക്കർ ടീമംഗങ്ങൾ
ദുബൈ: ‘യു.എ.ഇ ഉപ്പളക്കാർ’ കൂട്ടായ്മ ഖിസൈസ് സൽമാൻ ഫാർസി ഗ്രൗണ്ടിൽ സോക്കർ ലീഗും ഫാമിലി മീറ്റും സംഘടിപ്പിച്ചു.
കുക്കാർ പുഴക്ക് വടക്കേ ഭാഗത്തെ മംഗൽപാടി പഞ്ചായത്തിനകത്തെ മുഴുവൻ പ്രദേശത്തെയും ഉൾപ്പെടുത്തി രൂപവത്കരിച്ച യു.എ.ഇ ഉപ്പളക്കാർ കൂട്ടായ്മയിൽ 1500ഓളം പേർ അംഗങ്ങളാണ്. മെഗാ ഇവന്റിൽ സോക്കർ ലീഗിന് പുറമെ സ്ത്രീകൾക്കായി വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങളും കുട്ടികൾക്ക് വിവിധങ്ങളായ ഗെയിമുകളും സംഘടിപ്പിച്ചിരുന്നു.
ഉപ്പള പരിധിയിലെ എട്ട് ടീമുകൾ അണിനിരന്ന സോക്കർ ലീഗിൽ യു.ബി സോക്കർ കിരീടം നേടി. റോയൽസ് മണ്ണംകുഴി റണ്ണേഴ്സായി. യു.ബി സോക്കറിന്റെ സഹീർ സ്റ്റാർ െപ്ലയർ ഓഫ് ദി ടൂർണമെന്റായപ്പോൾ യു.ബി സോക്കറിന്റെ ബാത്തി ഫൈനലിലെ മികച്ച കളിക്കാരനായി.
റോയൽസ് മണ്ണംകുഴിയുടെ നിഹാദ്, സിയാദ് സുബൈർ, നൈമു എന്നിവർ യഥാക്രമം ഗോൾഡൻ ബൂട്ട്, എമേർജിങ് പ്ലെയർ, ഗോൾഡൻ ഗ്ലൗ അവാർഡുകൾ കരസ്ഥമാക്കി. യു.ബി സോക്കറിന്റെ ബാത്തി ബെസ്റ്റ് ഡിഫൻഡർ അവാർഡിനും എഫ്.സി മണിമുണ്ടയുടെ സബീൽ ഗോൾഡൻ ബാൾ അവാർഡിനും അർഹരായി.

