‘പിൽസ്’നീതിമേള സംഘടിപ്പിച്ചു
text_fieldsപ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി സംഘടിപ്പിച്ച നീതിമേളയിൽ പങ്കെടുത്ത
വിശിഷ്ടാതിഥികൾ അഭിഭാഷകരും സാമൂഹിക പ്രവർത്തകർക്കുമൊപ്പം
ദുബൈ: എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റിയുടെ (പിൽസ്) ആഭിമുഖ്യത്തിൽ യു.എ.ഇയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് നീതിമേള സംഘടിപ്പിച്ചു. ദുബൈ എം.എസ്.എസ് ഹാളിൽ നടന്ന പരിപാടി അഭിഭാഷകനും നിയമ നിർമാണ സമിതി അംഗവുമായ ഡോ. ഹാനി ഹമൂദ ഹജ്ജാജ് ഉദ്ഘാടനം ചെയ്തു. ദുബൈ സി.ഡി.എ സീനിയർ എക്സിക്യൂട്ടിവ് അഹമ്മദ് അൽ സാബി, നബാദ് അൽ ഇമാറാത് സി.ഇ.ഒ ഡോ. ഖാലിദ് നവാബ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. നീതി മേള ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.
കേരള ഹൈക്കോടതി അഭിഭാഷകനും പിൽസ് ചെയർമാനുമായ അഡ്വ. ഷാനവാസ്, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, എം.എസ്.എസ് സെക്രട്ടറി സജിൽ ഷൗക്കത്ത്, ഇന്ത്യൻ റിലീഫ് കമ്മിറ്റി പ്രസിഡന്റ് ഡോ. കരീം വെങ്കിടങ്ങ്, പിൽസ് യു.എ.ഇ പ്രസിഡന്റ് കെ.കെ. അഷ്റഫ്, മോഹൻ എസ്. വെങ്കിട്ട്, ശരീഫ് കാരശ്ശേരി, കെ.വി ശംസുദ്ദീൻ, ബിജു പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.
പിൽസ് സെക്രട്ടറി നിഷാജ് ശാഹുൽ സ്വാഗതവും അഭിഭാഷക പാനൽ കൺവീനർ അഡ്വ. നജ്മുദ്ദീൻ നന്ദിയും പറഞ്ഞു. നൂറോളം പേർ പരാതികളുമായി മേളക്കെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

