Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

വീട്ടുജോലിക്കാര്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു

text_fields
bookmark_border
പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ ‘സ്വ​പ്നാ​ട​ന’​മെ​ന്ന പേ​രി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​ര്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​നോ​ദ​യാ​ത്ര
cancel
camera_alt

പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ ‘സ്വ​പ്നാ​ട​ന’​മെ​ന്ന പേ​രി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​ര്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​നോ​ദ​യാ​ത്ര

ദു​ബൈ: പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ ‘സ്വ​പ്നാ​ട​ന’​മെ​ന്ന പേ​രി​ല്‍ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍നി​ന്നു​ള്ള വീ​ട്ടു​ജോ​ലി​ക്കാ​ര്‍ക്കാ​യി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത 150ഓ​ളം മ​ല​യാ​ളി​ക​ളാ​യ വീ​ട്ടു​ജോ​ലി​ക്കാ​രു​മാ​യി ദു​ബൈ, ഷാ​ര്‍ജ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ഫു​ജൈ​റ​യി​ലെ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഫാ​മി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച ല​ക്ഷ്വ​റി ബ​സു​ക​ള്‍ക്ക് പ്ര​ച​ര​യു​ടെ വ​നി​ത വി​ഭാ​ഗ​വും റേ​ഡി​യോ ഏ​ഷ്യ 94.7 എ​ഫ്.​എം പ്രോ​ഗാം ഡ​യ​റ​ക്ട​ര്‍ സി​ന്ധു ബി​ജു​വും സം​യു​ക്ത​മാ​യി ഫ്ലാ​ഗ്ഓ​ഫ് ന​ല്‍കി.

ഫെ​ബ്രു​വ​രി നാ​ലി​ന്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​നോ​ദ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ ഗാ​ന​ങ്ങ​ളും നൃ​ത്ത​നൃ​ത്യ​ങ്ങ​ളു​മാ​യി എ​ല്ലാ​വ​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഇ​ട​വേ​ള​ക​ളി​ല്‍ ന​ട​ത്തി​യ കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്ര​ച​ര​യു​ടെ സ​മ്മാ​ന​കി​റ്റു​ക​ളും ന​ല്‍കി. യാ​ത്ര​യു​ടെ ഉ​ദ്​​ഘാ​ട​നം പ്ര​ച​ര ചാ​വ​ക്കാ​ട് ചെ​യ​ര്‍മാ​ന്‍ കെ.​വി. സു​ശീ​ല​ന്‍ നി​ര്‍വ​ഹി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പി​ച്ച യാ​ത്ര​ക്ക്​ പ്ര​ച​ര ചാ​വ​ക്കാ​ട് വ​നി​ത വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​യ ഷൈ​നി ഷാ​ജി, സ​ന്ധ്യ സു​നി​ല്‍, ജ​സീ​ല ഫി​റോ​സ്‌, ഷാ​നു ഫാ​റൂ​ഖ്, ഷീ​ന അ​ലാ​വു​ദ്ദീ​ന്‍, ഷെ​ഹ്നി ഷെ​ഹീ​ര്‍, രോ​ഷ്ന അ​ഭി​രാ​ജ്, ഷാ​നി​ദ അ​ന്‍വ​ര്‍, ഷെ​ല്‍ജി പ്ര​ജീ​ഷ്, രു​ക്സാ​ന ബ​ക്ക​ര്‍, ശ​ജീ​ല സോ​ള​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic workersuaenewsoutingPrachara Chavakkad
News Summary - Organized outing for domestic workers
Next Story