മോഡൽ യു.എൻ കോൺഫറൻസ് സംഘടിപ്പിച്ചു
text_fieldsഫുജൈറ എമിനൻസ് പ്രൈവറ്റ് സ്കൂളിൽ നടന്ന മോഡൽ യു.എൻ സമ്മേളനം
ഫുജൈറ: എമിനൻസ് പ്രൈവറ്റ് സ്കൂളിൽ മോഡൽ യു.എൻ കോൺഫറൻസ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കോൺഫറൻസിൽ 15 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 45 പ്രതിനിധികൾ പങ്കെടുത്തു. നിറഞ്ഞ സദസിനെ അഭിമുഖീകരിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച വിഷയങ്ങൾ വിവിധ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിവിധികളും വിശദമായി പ്രതിഫലിപ്പിക്കുന്നവയായിരുന്നു.
മികച്ച രാജ്യമായി ജപ്പാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ഡെലിഗേറ്റായി തിരഞ്ഞെടുക്കപ്പെട്ടത് ലൈബീരിയയെ പ്രതിനിധാനം ചെയ്ത എട്ടാം ക്ലാസ് വിദ്യാർഥി അനീഷ് സായി വീർ ആണ്. സദ്ഭാവനാ ഗ്രൂപ് എം.ഡി ആമിർ അലി, എമിനൻസ് പ്രൈവറ്റ് സ്കൂൾ ചെയർമാൻ മുഹമ്മദലി എന്നിവർ മുഖ്യാതിഥികളായ കോൺഫറൻസിൽ ഡെലിഗേറ്റുകളെ അഭിസംബോധന ചെയ്ത് മുഖ്യാതിഥികൾ, ഓപ്പറേഷനൽ ഹെഡ് സുഷമ നാലപ്പാട്ട് എന്നിവർ സംസാരിച്ചു. കോൺഫറൻസ് ഭാരവാഹികളായ ഷെയ്ൻ കെ. പോൾ, അമൽസിങ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

