മെഗാ തിരുവാതിര സംഘടിപ്പിച്ചു
text_fieldsസീനിയർ ചേംബർ ഇന്റർനാഷനൽ മിഡിൽ ഈസ്റ്റ് റീജ്യൻ നടത്തിയ ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ്
ദുബൈ: സീനിയർ ചേംബർ ഇന്റർനാഷനൽ മിഡിൽ ഈസ്റ്റ് റീജ്യന്റെ നേതൃത്വത്തിൽ ‘ഓണാവേശം’ എന്ന ഓണാഘോഷം സംഘടിപ്പിച്ചു. നവംബർ 17ന് ദുബൈ ഇത്തിസലാത് അക്കാദമിയിൽ നടന്ന പരിപാടിയിൽ 500ൽപരം അംഗങ്ങൾ സംബന്ധിച്ചു. യു.എ.ഇയുടെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ചു 53 അംഗങ്ങൾ പങ്കെടുത്ത മെഗാ തിരുവാതിര ഏറെ ശ്രദ്ധേയമായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഓണാവേശം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ദുബൈ ലീജിയൻ പ്രസിഡന്റ് അരുൺകുമാർ കൃഷ്ണൻ, സെക്രട്ടറി മഹേഷ് കൃഷ്ണൻ, ട്രഷറർ രാജേഷ് കുമാർ, മുൻ പ്രസിഡന്റുമാർ, നാഷനൽ ഓഫിസേഴ്സ്, മീന ലീജിയൻ നേതാക്കൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. അംഗങ്ങളുടെ സ്കിറ്റ്, മെഡ്ലി, ഒപ്പന, കുട്ടികളുടെ ഫാഷൻ ഷോ തുടങ്ങി ഒട്ടേറെ പരിപാടികൾ ഓണാവേശത്തിനു മാറ്റുകൂട്ടി.

