പ്രസംഗപരിശീലനം സംഘടിപ്പിച്ചു
text_fieldsകേരള സോഷ്യൽ സെന്റർ ബാലവേദി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗപരിശീലനം നടൻ പി.പി. കുഞ്ഞികൃഷ്ണൻ
ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: കേരള സോഷ്യൽ സെന്റർ ബാലവേദി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗപരിശീലന പരിപാടി ശ്രദ്ധേയമായി. ചലച്ചിത്ര നടനും മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കേരള സോഷ്യൽ സെന്റർ ബാലവേദി പ്രസിഡന്റ് അദീന ഫാത്തിമ അധ്യക്ഷത വഹിച്ചു. സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ബാലവേദി രക്ഷാധികാരിയും സെന്റർ വൈസ് പ്രസിഡന്റുമായ റോയ് ഐ. വർഗീസ് എന്നിവർ സംസാരിച്ചു. സുസ്ഥിരതയെക്കുറിച്ചുള്ള ഗാന്ധിയുടെ വീക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയ പരിശീലന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച സാഹിത്യോത്സവത്തിലെ മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
മാനേജിങ് കമ്മിറ്റി, വനിത വിഭാഗം, ബാലവേദി എന്നിവർ നേതൃത്വം നൽകി. ബാലവേദി ജനറൽ സെക്രട്ടറി നീരജ് വിനോദ്, ജോയന്റ് സെക്രട്ടറി അമുദ വിനയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

