കണ്ണൂര് ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsറാക് ഇന്ത്യന് അസോസിയേഷന് ഹാളില് നടന്ന കണ്ണൂര് ഫെസ്റ്റ് ശൈഖ് അബ്ദുല്ല ബിന് ഹുമൈദ് അല് ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
റാസല്ഖൈമ: കണ്ണൂര് കൂട്ടായ്മയുടെ ആഭിമുഖ്യത്തില് റാസല്ഖൈമയില് കണ്ണൂര് ഫെസ്റ്റ് നടന്നു. ഇന്ത്യന് അസോസിയേഷന് ഹാളില് നടന്ന ചടങ്ങ് ശൈഖ് അബ്ദുല്ല ബിന് ഹുമൈദ് അല് ഖാസിമി ഉദ്ഘാടനം ചെയ്തു. റാക് ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം വിശിഷ്ടാതിഥിയായിരുന്നു. കപിലന് കാന്തലോട്ട് അധ്യക്ഷത വഹിച്ചു. റാക് പൊലീസിലെ ഖമീസ് മുഹമ്മദ് അല്ശഹി, നിധിന ധനജ്, നഈം മൂസ എന്നിവര് സംസാരിച്ചു. കണ്ണൂര് കൂട്ടായ്മ സെക്രട്ടറി ശ്രീജിഷ് കീച്ചേരി സ്വാഗതമാശംസിച്ചു. കണ്ണൂര് ശരീഫ്, സുമി അരവിന്ദ് എന്നിവര് നയിച്ച് ഗാനമേളയും മ്യൂസിക്കല് ബോഡി ഷോ തുടങ്ങി വിവിധ കലാപരിപാടികളും നടന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

