കൈരളി ഫുജൈറ നോർക്ക- ക്ഷേമനിധി കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsകൈരളി ഫുജൈറ സംഘടിപ്പിച്ച നോർക്ക ക്ഷേമനിധി കാമ്പയിൻ ചടങ്ങ്
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റിന്റെ നേതൃത്വത്തിൽ നോർക്ക പ്രവാസി ക്ഷേമനിധി കാമ്പയിൻ സംഘടിപ്പിച്ചു. കുടുംബങ്ങളടക്കം ഒട്ടേറെ പ്രവാസി മലയാളികൾ കാമ്പയിനിൽ പങ്കെടുത്തു. ഫുജൈറ കൈരളി ഓഫിസിൽ നടന്ന കാമ്പയിൻ കൈരളി സ്ഥാപകാംഗവും സെൻട്രൽ കമ്മിറ്റി നോർക്ക കൺവീനറുമായ അഷ്റഫ് പിലാക്കൽ ഉദ്ഘാടനം ചെയ്തു.
ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി ജോ. സെക്രട്ടറി സുധീർ തെക്കേക്കര, ഫുജൈറ യൂനിറ്റ് സെക്രട്ടറി വിഷ്ണു അജയ്, പ്രസിഡൻറ് പ്രദീപ് കുമാർ, ഫുജൈറ യൂനിറ്റ് നോർക്ക കൺവീനർ മുഹമ്മദ്, യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ സുധീഷ്, മിനു തോമസ്, ഡാന്റോ, ബാലൻ, പ്രേമൻ മീതേൻ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

