കുടുംബസംഗമവും ക്രിക്കറ്റ് പ്രീമിയർ ലീഗും സംഘടിപ്പിച്ചു
text_fieldsബ്ലൈസ് യു.എ.ഇ സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായവർ
ദുബൈ: ബ്ലൈസ് തളങ്കര ആൻഡ് ബ്ലൈസ് ഇൻറർനാഷനൽ ദുബൈയിൽ നടത്തിയ ബ്ലൈസ് പ്രീമിയർ ലീഗും കുടുംബസംഗമവും സംഘടിപ്പിച്ചു.
ദുബൈ അബു ഹൈലിലുള്ള സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ടീം ബഹ്റൈൻ ചാമ്പ്യന്മാരായി. ടീം ഖത്തർ റണ്ണേഴ്സായി. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, കാസർകോട് നാഷനൽ ക്ലബ് പ്രസിഡന്റ് ഹനീഫ് എന്നിവർ സംബന്ധിച്ചു.
ബ്ലൈസ് അഡ്വൈസറി അംഗവും ബഹ്റൈൻ കെ.എം.സി.സി നേതാവുമായ സലിം ബഹ്റൈന് ചടങ്ങിൽ ഉപഹാരം കൈമാറി.
ബ്ലൈസ് തളങ്കരയുടെ പുതിയ ലോഗോ പ്രകാശനവും ടി.എസ്.എല്ലിന്നുള്ള ജഴ്സി പ്രകാശനവും ചടങ്ങിൽ നടന്നു. ബ്ലൈസ് അഡ്വൈസറി അംഗങ്ങളായ യഹ്യ തളങ്കരക്കുള്ള ഉപഹാരം സുഹൈർ യഹ്യയും, മൂസ കുവൈത്തിനുള്ള ഉപഹാരം റിജാസ് ഇജാമുവും ഏറ്റുവാങ്ങി.പ്രസിഡന്റ് നൗഫൽ തായൽ അധ്യക്ഷത വഹിച്ചു.
സിദ്ദീഖ് ചക്കര, ശാക്കിർ കാപ്പി, ജാഫർ കുന്നിൽ, ഹാരിസ് ബ്ലൈസ്, അച്ചു മനാൽ, ശുഹൈബ് സ്വയ്യു, അഷ്ഫാദ്, ജസീൽ, സൈനു, ഫൈസൽ, മാലു കുണ്ടിൽ എന്നിവർ സംസാരിച്ചു.

