ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsദുബൈ: ഡബ്ല്യു.എം.സി മിഡിലീസ്റ്റ് ജനുവരി 28ന് സംഘടിപ്പിക്കുന്ന കായികമാമാങ്കത്തിന് തിരിതെളിച്ച് ഫുജൈറ പ്രൊവിൻസ് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ കൽബ കെ.സി.സി ടീം ജേതാക്കളായി. വിജയികൾക്ക് ഫുജൈറ പ്രൊവിൻസ് പ്രസിഡന്റ് ജി. പ്രകാശ്, സെക്രട്ടറി രാജേഷ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മിഡിലീസ്റ്റ് നടത്തുന്ന കായികദിനത്തിൽ വിവിധ ഇനത്തിലുള്ള കളികളും കായിക ഇനങ്ങളും ഉൾപ്പെടുത്തുന്നതോടൊപ്പം അംഗങ്ങളുടെ ആരോഗ്യപരിരക്ഷ മുൻനിർത്തിയുള്ള പാക്കേജുകളും ബോധവത്കരണ പരിപാടികളും ഉണ്ടാകുമെന്ന് ഡബ്ല്യൂ.യു.എം.സി മിഡിലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ പറഞ്ഞു. ചെയർമാൻ സന്തോഷ് കേട്ടത്ത്, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സ്പോർട്സ് ഡേ ജനറൽ കൺവീനർ സി.യു. മത്തായി എന്നിവർ നേതൃത്വം നൽകിയതായി ഗ്ലോബൽ മീഡിയ സെക്രട്ടറി വി.എസ്. ബിജുകുമാർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

