െഎ.എം.സി.സി കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsദുബൈ ഐ.എം.സി.സി സംഘടിപ്പിച്ച കൺവെൻഷൻ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ജനാധിപത്യ മുന്നേറ്റത്തിൽ മതേതര സ്വഭാവം നിലനിർത്താനും ഫാഷിസത്തെയും തീവ്രവാദ ചിന്തകളെയും ഫലപ്രദമായി തടയാനും ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്.
ദുബൈ ഐ.എം.സി.സി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിതല പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ മുന്നേറ്റം തുടർന്നും നിലനിൽക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാവണമെന്നും രാജ്യത്തിന് മാതൃകയായി പ്രവർത്തിക്കുന്ന പിണറായി സർക്കാർ കേരളത്തിെൻറയും കേരളീയരുടെയും ഉന്നമനത്തിനായി നാലരവർഷം പ്രവർത്തിച്ചതിെൻറ അംഗീകാരം കൂടിയാണ് ഇടതുമുന്നണിയുടെ ഉജ്ജ്വല വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്കും വിമർശനങ്ങൾക്കും ഒപ്പംചേർന്ന് താളംപിടിക്കുന്നതിൽനിന്നും മുസ്ലിംലീഗും യു.ഡി.എഫും ഇനിയും പിന്തിരിയുന്നില്ലെങ്കിൽ കനത്ത പരാജയമായിരിക്കും അവരെ തേടിയെത്തുകയെന്നും എം.എ. ലത്തീഫ് പറഞ്ഞു.
ദുബൈ ഐ.എം.സി.സി പ്രസിഡൻറ് അഷ്റഫ് തച്ചറോത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ഖാദർ ആലംപാടി, മുസ്തു ഏരിയാൽ, റാഫി പാപ്പിനിശ്ശേരി, നൗഫൽ നടുവട്ടം എന്നിവർ സംസാരിച്ചു. സെക്രട്ടറി അഷ്റഫ് ഉടുമ്പൻതല സ്വാഗതവും ബക്കർ ഗുരുവായൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

