ഓൺലൈൻ അമച്വർ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു
text_fieldsഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായ ബുഷ്റ ആസിഫ്, സംഗീത റോയ്, സാമിയ പർവീൻ, പി.കെ ഷാഹിന എന്നിവർ
റാസൽഖൈമ: റാസൽഖൈമ മഹിള അസോസിയേഷൻ(റാക്മ) യു.എ.ഇയിലെ ഫോട്ടോഗ്രഫി താൽപര്യമുള്ളവർക്കായി ഓൺലൈൻ അമച്വർ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു.
നേച്ചർ ഓഫ് യു.എ.ഇ, ഫുഡ്(ഹെൽത്തി ആൻഡ് ഡെസേട്ട്) ഫോട്ടോഗ്രഫി എന്ന വിഷയങ്ങളിലാണ് മത്സരം നടന്നത്. 77 എൻട്രികൾ ലഭിച്ചു. 'നേച്ചർ ഓഫ് യു.എ.ഇ' ഫോട്ടോഗ്രഫി ഡി.എസ്.എൽ.ആർ വിഭാഗത്തിൽ സാമിയ പർവീൻ, പി.കെ ഷാഹിന, ഐഷ ഷഫീക്, മുഹമ്മദ് സഹിൽ ഷിബിലി എന്നിവരും മൊബൈൽ വിഭാഗത്തിൽ ബുഷ്റ ആസിഫ്, സംഗീത റോയ് എന്നിവരും വിജയികളായി. ഫുഡ് ഫോട്ടോഗ്രഫിയിൽ അഫ്സൽ അലുഗൾ, സ്മിത, സുമന റാവോ എന്നിവരാണ് വിജയികൾ. പ്രമുഖ ഫോട്ടോഗ്രാഫർമാരായ അൻഷാദ് ഗുരുവായൂർ, അഭിജിത്ത് എന്നിവരാണ് മത്സരം ഫലനിർണയം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

