രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഅൽ അമീർ സ്കൂൾ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ രക്തം നൽകുന്നവർ
അജ്മാൻ: അൽ അമീർ സ്കൂൾ ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവിസസും അജ്മാൻ മെട്രോ മെഡിക്കൽ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. അജ്മാൻ, ഷാർജ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽനിന്നും നിരവധിപേർ പങ്കെടുത്തു. 200ഓളം ആളുകൾ രക്തദാനം ചെയ്തു. ഡെന്റൽ, വിഷൻ, ബ്ലഡ് പ്രഷർ, ഷുഗർ ടെസ്റ്റുകൾ നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.ജെ ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങ് യു.എ.ഇയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എം.സി.എ നാസർ, മെട്രോ മെഡിക്കൽ സെന്റർ തലവൻ ഡോ. ജമാലുദ്ദീൻ, എ.കെ.എം.ജി എമിറേറ്റ്സ് പ്രസിസന്റ് ഡോ. സുകു കോശി, ഡോ. ജയ പ്രദീപ്, ഡോ. വർഗീസ്, ഡോ. മനോജ് മാത്യു എന്നിവർ പങ്കെടുത്തു.
വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ സ്വാഗതം ആശംസിച്ചു. സ്കൂൾ ചെയർമാൻ എ.കെ. അബ്ദുൽ സലാം, ഡയറക്ടർമാരായ സൈനുൽ അബ്ദുൽ സലാം, സാക്കിർ അബ്ദുൽ സലാം, അക്കാദമിക് കോഓഡിനേറ്റർ ലത അനിൽ വാരിയർ, പേരന്റ് കൗൺസിൽ പ്രസിഡന്റ് സുമയ്യ എന്നിവർ ആശംസകൾ അർപ്പിച്ചു.

