രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ
വാർഷികത്തോട് അനുബന്ധിച്ച് ഇൻകാസ് ഫുജൈറ
നടത്തിയ രക്തദാന ക്യാമ്പിൽ നിന്ന്
ഫുജൈറ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഫുജൈറ ദിബ്ബ ഹോസ്പിറ്റലുമായി (യു.എ.ഇ) ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, വർക്കിങ് പ്രസിഡന്റ് നാസർ പറമ്പിൽ, ജി. പ്രകാശ്, ഇൻകാസ് ജനറൽ സെക്രട്ടറി ലെസ്റ്റിൻ ഉണ്ണി, വൈസ് പ്രസിഡന്റ് പ്രമിസ് പോൾ, ട്രഷറർ ജിതേഷ് നമ്പറോൺ, ഇൻകാസ് ഫുജൈറ ഭാരവാഹികളായ ഉസ്മാൻ ചൂരക്കോട്, ബിജോയ് ഇഞ്ചിപറമ്പിൽ, മോനി ചാക്കോ, സഫാദ്, അനൂപ് വടക്കേപറമ്പിൽ, ഷകീർ ദിബ്ബ എന്നിവർ നേതൃത്വം നൽകി.

