രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് പി.എ. ഇബ്രാഹിം ഹാജി സ്മാരക ഹാളിൽ നടന്ന ക്യാമ്പിൽ നിരവധിപേർ രക്തദാനം നടത്തി.
ഡെങ്കിപ്പനിയും മറ്റുമായി ബ്ലഡ് ബാങ്കുകളിൽ അനുഭവപ്പെടുന്ന രക്ത ലഭ്യതയിലെ കുറവ് പരിഹരിക്കാനുള്ള സന്നദ്ധ സേവനത്തിന്റെ ഭാഗമായാണ് ബന്ധപ്പെട്ട അധികൃതരുമായി കൈകോർത്ത് ദുബൈ മലപ്പുറം ജില്ല കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചത്. പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ച ചടങ്ങ് യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു.
മുജീബ് കോട്ടക്കലിന്റെ ഖിറാഅത്തോടെ തുടങ്ങിയ സദസ്സിൽ ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ആർ. ശുക്കൂർ, കെ.പി.എ. സലാം, മുൻ ജില്ല പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ, പി.വി. നാസർ റാസൽഖൈമ കെ.എം.സി.സി വൈസ് പ്രസിഡന്റ് മൂസ കുനിയിൽ, നൗഫൽ വേങ്ങര, ഫക്റുദ്ദീൻ മാറാക്കര എന്നിവർ സംസാരിച്ചു.
ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ ഒ.ടി. സലാം, മുഹമ്മദ് വള്ളിക്കുന്ന്, ഇബ്രാഹിം വട്ടകുളം, അബ്ദുൽ നാസർ എടപ്പറ്റ, നാസർ കുറുമ്പത്തൂർ, ശിഹാബ് ഇരുവെറ്റി, ലത്തീഫ് തെക്കഞ്ചേരി, ഷാരീഫ് മലബാർ, ടി.പി. സൈദലവി, സിനാൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. അഷ്റഫ് കുണ്ടോട്ടി സ്വാഗതവും സി.വി. അഷ്റഫ് നന്ദിയും പറഞ്ഞു.

