ബഹ്റൈൻ ദേശീയദിനം: സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മുഹറഖ് അൽ ഹിദായ സെന്റർ (മലയാളം വിഭാഗം) വിവിധ മദ്റസ യൂനിറ്റുകളെ ഉൾപ്പെടുത്തി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. അറാദിലെ ഇൻഡോർ സ്റ്റേഡിയത്തിലും ഫുട്ബാൾ ഗ്രൗണ്ടിലും നടന്ന മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അൽ ഹിദായ സെന്റർ ഡയറക്ടർ ശൈഖ് സ്വലാബൂ ഹസൻ സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.
അൽ ഹിദായ മലയാളം വിഭാഗം വളന്റിയർമാർ പരിപാടിക്ക് നേതൃത്വം നൽകി. ലുലു ഗ്രൂപ്, ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ-ഹിദ്ദ്, ഷിഫ അൽ ജസീറ മനാമ, അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്, ബഹ്റൈൻ ഫാർമസി ഗ്രൂപ് തുടങ്ങിയ സ്ഥാപനങ്ങൾ സ്പോർട്സ് മീറ്റുമായി സഹകരിച്ചു. അഹ്മദ് ലത്തീഫ് സ്വാഗതവും ഹിദായ സെന്റർ (മലയാളം വിഭാഗം) ജനറൽ സെക്രട്ടറി റിസലുദ്ദീൻ പുന്നോൽ നന്ദിയും പറഞ്ഞു

