ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഅടുക്കത്ത് യു.എ.ഇ കൂട്ടായ്മ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളായവർ
ദുബൈ: അടുക്കത്ത് യു.എ.ഇ കൂട്ടായ്മ ദുബൈ ഫിറ്റ്നസ് ചലഞ്ചിന് മുന്നോടിയായി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഇടത്തിൽ അശ്റഫ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കു വേണ്ടിയും കൊയമ്പ്രത്ത് സാബിത്ത് മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കു വേണ്ടിയും നടത്തിയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് കുറ്റ്യാടി കൂട്ടായ്മ രക്ഷാധികാരി ആരിഫ് കെ.ഇ ഉദ്ഘാടനം നിർവഹിച്ചു.
എക്സ്ട്രാ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പ്രമുഖരായ 12 ടീമുകൾ മാറ്റുരച്ചു. ഫൈനൽ മത്സരത്തിൽ പവർ അജ്മാനെ പരാജയപ്പെടുത്തി മാഷ് ഈഗ്ൾസ് ജേതാക്കളായി.

