ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഅമിഗോസ് അൽ ഐൻ സ്പോർട്സ് ടീം സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിലെ ജേതാക്കൾ
ദുബൈ: അമിഗോസ് അൽ ഐൻ സ്പോർട്സ് ടീം ഡി-പ്ലസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. വേനലവധിയോട് അനുബന്ധിച്ച് കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍ക്കൊള്ളിച്ച് എനർജി സ്പോർട്സ് ക്ലബിൽ നടന്ന ടൂര്‍ണമെന്റ് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.
അത്യന്തം ആവേശകരമായ ഫൈനലിൽ ഫാരിസ്-ഫൈസൽ ടീം വിജയികളായി. മുബീൻ-ദേവിക ടീം റണ്ണേഴ്സ് ആയി. ടൂർണമെന്റ് പ്രായോജകരായ മന്ന മെറ്റൽ ട്രെഡിങ് എം.ഡി ടിറ്റോ തങ്കച്ചൻ വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു.
മറ്റു വിജയികൾക്ക് അമിഗോസ് ടീം അംഗങ്ങൾ സമ്മാനങ്ങൾ നൽകി. ഇന്ത്യൻ സോഷ്യൽ സെന്റർ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, ഇൻകാസ് അൽ ഐൻ പ്രതിനിധികൾ, മറ്റു സാമൂഹിക, സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു. ടൂർണമെന്റിനുവേണ്ടി ബെന്നി അലക്സ്, ഷാജി ഉമ്മൻ, ഷാജി മാത്യു, ജയിഷ് എം .ജോയി, രാകേഷ് രാജൻ, മോനി പി.മാത്യു, ജേക്കബ് ജോൺ എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റ് വിജയത്തിനായി വിവിധ കമ്മിറ്റികളായി അമിഗോസ് ടീം അംഗങ്ങൾ മുൻനിരയിൽ പ്രവർത്തിച്ചു.

