അവയവദാന സമ്മതപത്രം കൈമാറി
text_fieldsമാള വെൽഫെയർ അസോസിയേഷൻ അവയവദാന സമ്മതപത്രം ഫാ. ഡേവിസ് ചിറമ്മേലിന് പ്രസിഡന്റ് ജെയ്സൻ ചിറ്റിലപ്പിള്ളി
കൈമാറുന്നു
ദുബൈ: മാള വെൽഫെയർ അസോസിയേഷൻ വാർഷികാഘോഷം വിവിധ കലാ-കായിക പരിപാടികളോടെ ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പൊതുയോഗം ഉദ്ഘാടനം ചെയ്തു. യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിനുകീഴിലെ ഹയാത്ത് ഗ്രീൻ ലൈഫുമായി ചേർന്ന് മാള വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ അവയവദാന കാമ്പയിനിൽ പങ്കാളിയായി. ഫാ. ഡേവിസ് ചിറമ്മേലിന് പ്രസിഡന്റ് ജെയ്സൻ ചിറ്റിലപ്പിള്ളി അവയവദാന സമ്മതപത്രം കൈമാറി. കവികളായ ഡോ. ഹസീന ബീഗം, അനസ് മാള എന്നിവരെ ആദരിച്ചു. ജെയ്സൻ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സോജൻ കുരിശിങ്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. സുഷിൽ വാസു സ്വാഗതവും ട്രഷറർ ഗിരീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. വർഗീസ് അമ്പൂക്കൻ, വിൽസൻ അമ്പൂക്കൻ, ഹബീബ് മുഹമ്മദ്, ലെല്ലു പ്രിൻസൻ, അഡ്വ. മുഹമ്മദ് റഫീക്ക് എന്നിവർ നേതൃത്വം നൽകി.

