സഹപാഠിയുടെ മൂക്കിടിച്ച് തകർത്തു; 20,000 ദിർഹം നഷ്ടപരിഹാരത്തിന് വിധി
text_fieldsഅബൂദബി: സഹപാഠിയുടെ മൂക്കിടിച്ചു തകർത്തതിന് നഷ്ടപരിഹാരമായി 20,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിദ്യാർഥിയുടെ പിതാവിനോട് കോടതി. രണ്ടു വിദ്യാർഥികൾ തമ്മിലുള്ള വഴക്കാണ് കൈയാങ്കളിയിൽ കലാശിച്ചത്. മൂക്കിന് പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന് 20,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധിക്കുകയായിരുന്നു.
ഒന്നര ലക്ഷം ദിർഹമാണ് പരിക്കേറ്റ കുട്ടിയുടെ പിതാവ് നഷ്ടപരിഹാരം ചോദിച്ചത്. എന്നാൽ കോടതി 20,000 ദിർഹമാണ് അനുവദിച്ചത്. ഇതിനെതിരെ അൽഐൻ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. മകനെ മര്യാദ പഠിപ്പിക്കാമെന്ന് അടിച്ച കുട്ടിയുടെ പിതാവിനെക്കൊണ്ട് കോടതി സമ്മതിപ്പിക്കുകയും ചെയ്തു.

