റാസൽഖൈമയിൽ ഓറഞ്ച് ബസ് റൂട്ടിന് തുടക്കം
text_fieldsറാസൽഖൈമ: എമിറേറ്റിലുടനീളം ഗതാഗത ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓറഞ്ച് ബസ് റൂട്ട് എന്ന പേരില്‍ നഗരത്തില്‍ പുതിയ ബസ് റൂട്ട് ആരംഭിച്ച് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.എ.കെ.ടി.എ).
അല്‍ നഖീല്‍ പ്രദേശത്തുനിന്ന് സൗത്ത് അല്‍ ദൈത്തിലെ പ്രധാന ബസ് സ്റ്റേഷന് വരെയാണ് പുതിയ റൂട്ട്. നഗരത്തിലെ ഒട്ടേറെ പ്രധാന സ്ഥലങ്ങളിലൂടെ ഓറഞ്ച് ബസ് റൂട്ട് കടന്നുപോകും. അല്‍ നഖീല്‍, ജുല്‍ഫാര്‍ ടവേഴ്സ്, അല്‍ സദാഫ് റൗണ്ട് എബൗട്ട്, ഡ്രൈവിങ് സ്കൂള്‍, പോസ്റ്റ് ഓഫിസ്, ക്ലോക്ക് റൗണ്ട്എബൗട്ട്, ഫ്ലമിംഗോ ബീച്ച്, അല്‍ ദൈത് സൗത്തിലെ പ്രധാന ബസ് സ്റ്റേഷന് എന്നിവിടങ്ങളിലെല്ലാം സ്റ്റോപ്പുണ്ട്. ഒരു ദിശയിലേക്കുള്ള യാത്രക്ക് 25 മുതല്‍ 30 മിനിറ്റ് വരെയാണ് സമയമെടുക്കുക. രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെ ദിവസേന 20 സര്‍വിസുകളുണ്ടാകും. ഓരോ യാത്രക്കും എട്ട് ദിര്‍ഹമാണ് ചെലവ്.
ആകെ 13 കിലോമീറ്ററിലേറെയാണ് ഓറഞ്ച് റൂട്ട് വ്യാപിച്ചുകിടക്കുന്നത്. ഇതോടെ റാസല്‍ഖൈമയിലെ ആഭ്യന്തര പൊതുഗതാഗത ശൃംഖലയുടെ ആകെ ദൈര്‍ഘ്യം 99 കിലോമീറ്ററായി ഉയര്‍ന്നു.
ഉപയോക്തൃ സൗഹൃദവും കാര്യക്ഷമവും പെട്ടെന്ന് ലഭ്യമാക്കാനുമാവുന്ന പൊതുഗതാഗത സംവിധാനം സൃഷ്ടിക്കുകയെന്ന അതോറിറ്റിയുടെ ശ്രമങ്ങളിലെ പ്രധാന ചുവടുവെപ്പാണിത്. സമൂഹത്തിലെ എല്ലാവര്ക്കും അനുയോജ്യവും താങ്ങാവുന്നതുമായ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആര്.എ.കെ.ടി.എ അധികൃതര്‍ പറഞ്ഞു.
ഓറഞ്ച് റൂട്ട് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. റാസല്‍ഖൈമയുടെ സമഗ്രമായ ഗതാഗത മാസ്റ്റര്‍ പ്ലാന്‍ 2030ന്റെ ഭാഗമായാണ് ഓറഞ്ച് റൂട്ട് പ്രഖ്യാപിച്ചത്. എല്ലാ പ്രദേശങ്ങളെയും പ്രധാനനഗരവുമായി ബന്ധിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

