ലീസ് വ്യവസ്ഥയിൽ സ്വർണ നിക്ഷേപത്തിന് അവസരം
text_fieldsഒ ഗോള്‍ഡും മോണിറ്ററി മെറ്റല്‍സും പങ്കാളിത്ത കരാര്‍ ഒപ്പിടല്‍ ചടങ്ങ്
ദുബൈ: ലീസ് (പാട്ടം) വ്യവസ്ഥയിൽ സ്വർണം നിക്ഷേപിക്കാൻ അവസരമൊരുക്കി ഇമാറാത്തി ആപ്ലിക്കേഷനായ ‘ഒ ഗോൾഡ്’. ഡി.എം.സി.സി ആസ്ഥാനമായ മോണിറ്ററി മെറ്റൽസുമായി കൈകോർത്താണ് ‘ഒ ഗോൾഡ്’ പുതിയ നിക്ഷേപ അവസരമൊരുക്കുന്നത്. പുതിയ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ചുരുങ്ങിയത് 10 ഔണ്‍സ് സ്വര്‍ണം എന്നതില്‍ നിന്ന് വ്യത്യസ്തമായി 0.1 ശതമാനം മുതല്‍ നിക്ഷേപം സാധ്യമാണ് എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. ഇതുവഴി 11 ശതമാനം മാര്‍ക്കറ്റ് റിട്ടേണും അഞ്ചു ശതമാനം ലാഭവും ഉള്‍പ്പെടെ മൊത്തം 16 ശതമാനം വാര്‍ഷിക ആദായം ലഭിക്കും. ഉപയോഗിക്കപ്പെടാതിരിക്കുന്ന സ്വര്‍ണം ഉപയോഗിച്ച് ലീസിങ്ങിലൂടെ അധിക വരുമാനം നേടാനുള്ള സുവർണാവസരമാണ് ഇതുവഴി ‘ഒ ഗോൾഡ്’ ഉറപ്പുനൽകുന്നത്.
മോണിറ്ററി മെറ്റല്‍സുമായി ചേര്ന്നുപ്രവര്ത്തിക്കാനായതില് സന്തോഷമുണ്ടെന്ന് ‘ഒ ഗോള്‍ഡ്’ ചെയര്മാന് ബന്ദര്‍ അല്‍ ഉസ്മാൻ പറഞ്ഞു. സ്വര്‍ണത്തെ കരുത്തുറ്റ ഉൽപന്ന ആസ്തിയാക്കുന്നതില് ‘ഒ ഗോള്‍ഡ്’ ശക്തമായൊരു പങ്കാളിയായിരിക്കുമെന്ന് മോണിറ്ററി മെറ്റല്‍സ് ദുബൈ ഓഫിസ് മാനേജര്‍ മാര്‍ക്ക് പെയ് വ്യക്തമാക്കി. ഗോള്‍ഡ് ലീസിങ് രംഗത്ത് റെക്കോഡ് വളർച്ച കൈവരിച്ച സ്ഥാപനമാണ് മോണിറ്ററി മെറ്റല്‍സ്. ഇൻവെന്ററി, ആർ.എഫ്.ഐ.ഡി സംവിധാനങ്ങൾ ഉപയോഗിച്ച് മോണിറ്ററി മെറ്റൽസ് നിക്ഷേപകരുടെ ഓരോ ഗ്രാം സ്വർണവും യഥാസമയം ട്രാക്ക് ചെയ്യും. കൂടാതെ, മുൻനിര ആഗോള ഗോൾഡ് ഇൻഷുറൻസ് ദാതാവിന്റെ സമഗ്രമായ ഗോൾഡ് ഇൻഷുറൻസ് പോളിസിയിലൂടെ നിക്ഷേപകർക്ക് പരമാവധി സുരക്ഷ നൽകുമെന്നും ഒ ഗോൾഡ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

