Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഖോർഫക്കാനിൽനിന്ന്...

‘ഖോർഫക്കാനിൽനിന്ന് അവസരങ്ങൾ തുടങ്ങുന്നു’

text_fields
bookmark_border
‘ഖോർഫക്കാനിൽനിന്ന് അവസരങ്ങൾ തുടങ്ങുന്നു’
cancel

ഷാർജ: ‘ഖോർഫക്കാനിൽ നിന്ന് അവസരങ്ങൾ തുടങ്ങുന്നു’ എന്ന ടാഗ്​ലൈനുമായി വികസനക്കുതിപ്പിന്‍റെ പുത്തൻ ദൃശ്യങ്ങൾ പങ്കുവെക്കുകയാണ്​ ഷാർജ പോർട്​സ്​, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി. ഈ തലക്കെട്ടിൽ വിശദമായ വിഡിയോ പങ്കുവെച്ച അധികൃതർ, ഖൊർഫക്കാൻ തുറമുഖത്തിന്‍റെ വികസന പദ്ധതികൾ പരിചയപ്പെടുത്തി. യു.എ.ഇയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഷാർജ എമിറേറ്റിലെ പ്രധാന പട്ടണങ്ങളിലാന്നാണ് ഖൊർഫക്കാൻ. ഒമാൻ തീരത്തിന് അഭിമുഖമായി നിൽക്കുന്ന തുറമുഖ മേഖലയാണിത്​.

വൻ വികസനക്കുതിപ്പിന് ഒരുങ്ങുകയാണിപ്പോൾ ഖൊർഫക്കാൻ തുറമുഖം. ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഇരട്ടിയാക്കി ഉയർത്താനാണ് ഖോർഫക്കാൻ പോർട്ട് ലക്ഷ്യമിടുന്നത്. ഭൂമിശാസ്ത്രപരമായി ഖൊർഫക്കാനുള്ള അനുകൂല ഘടകങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ഷാർജ പോർട്​സ്​ അതോറിറ്റിയുടെ നീക്കം. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഹോർമുസിലൂടെയുള്ള ചരക്കുനീക്കം ചോദ്യചിഹ്നമായി തുടരുന്ന സാഹചര്യത്തിൽ ഖോർഫക്കാൻ തുറമുഖത്തിന്‍റെ പ്രധാന്യം വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്.

ഷാർജയുടെയും യു.എ.ഇ.യുടെയും സാമ്പത്തിക, ലോജിസ്റ്റിക്സ് മേഖലകളിൽ ഖോർഫക്കാൻ തുറമുഖം വഹിക്കുന്ന തന്ത്രപ്രധാനമായ പങ്കാണ് വിഡിയോയിൽ വ്യക്തമാക്കുന്നത്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് സമുച്ചയങ്ങൾ, അതിർത്തി പാതകൾ, ഗതാഗത ശൃംഖലകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിച്ച് സപ്ലൈ ചെയിൻ സുഗമമാക്കാനും പ്രാദേശിക, ആഗോള വിപണികളിലേക്ക് വേഗത്തിൽ എത്തിച്ചേരാനും ഈ സംവിധാനം വഴിയൊരുക്കുന്നു. വെറുമൊരു ചരക്ക് കൈമാറ്റ കേന്ദ്രം എന്നതിലുപരി, സാമ്പത്തിക വളർച്ചയുടെയും വ്യാപാരത്തിന്‍റെയും പ്രധാന പ്രേരകശക്തിയായാണ് ഖൊർഫക്കാൻ തുറമുഖത്തെ ഇതിൽ അവതരിപ്പിക്കുന്നത്. യു.എ.ഇയിലെ മറ്റ് തുറമുഖങ്ങളിലേക്കും, അയൽരാജ്യങ്ങളിലെ സുപ്രധാന മേഖലയിലേക്കും കടൽമാർഗവും റോഡ് മാർഗവും ചരക്കുകൈമാറ്റത്തിന് സാധ്യതയുള്ള നിർണായക സ്ഥലത്താണ് തുറമുഖം സ്ഥിതിചെയ്യുന്നത്.

ഒമാൻ ഉൾക്കടലിലെ തന്ത്രപ്രധാന സ്ഥാനവും അന്താരാഷ്ട്ര കപ്പൽ പാതകളിലേക്കുള്ള നേരിട്ടുള്ള ബന്ധവും ഈ തുറമുഖത്തിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു. നിലവിൽ പ്രതിവർഷം 50 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്​ ഖൊർഫക്കാൻ തുറമുഖത്തിന്​. ഇത്​ ദീർഘകാലാടിസ്ഥാനത്തിൽ ഒരുകോടിയായി ഉയർത്താനാണ് ഷാർജ ലക്ഷ്യമിടുന്നത്. ഷാർജയിലെ സജ, ദൈദ് എന്നീ ലോജിസ്റ്റ്ക്സ് കോംപ്ലസുകളുമായുള്ള സാമീപ്യവും ഖോർഫക്കാന്‍റെ കരുത്താണ്. കിഴക്കൻ തീരത്തെ ഖോർഫക്കാൻ പോർട്ട് മുതൽ പടിഞ്ഞാറൻ തീരത്തെ ഖാലിദ് പോർട്ട്, ഹമ്രിയ പോർട്ട് എന്നിവ വരെയുള്ള തുറമുഖങ്ങളുടെ സംയോജനം വഴി ചരക്കുകളുടെ വിതരണവും പുനർകയറ്റുമതിയും വളരെ വേഗത്തിലും എളുപ്പത്തിലും നടത്താൻ സാധിക്കുന്നു.

കടലിൽ നിന്ന് നേരിട്ട് കരയിലേക്ക് കണ്ടെയിനർ അടുപ്പിക്കാൻ നിലവിലുള്ള പതിനെട്ടോളം കൂറ്റൻ ക്രെയിൻ സൗകര്യങ്ങൾ, വൻ ചരക്കുകപ്പലുകൾക്ക് കരയോട് ചേർന്ന് വന്ന് നങ്കൂരമിടാൻ കഴിയുന്ന വിധമുള്ള തീരത്തിന്‍റെ ആഴം എന്നിവയും വിഡിയോ വിശദമായി പ്രതിപാദിക്കുന്നു. ഹുർമുസിലെയും, ബാബൽ മന്ദബിലെയും സംഘർഷങ്ങൾ വിലങ്ങുതടിയാകുന്ന സാഹചര്യത്തിൽ ചരക്കുനീക്കത്തിന് ഗൾഫ് രാജ്യങ്ങൾ പുതിയ സാധ്യതകൾ തേടുമ്പോഴാണ് ഖൊർഫക്കാൻ പോർട്ടിന്‍റെ നിർണായക നീക്കങ്ങൾ എന്നതും ശ്രദ്ധേയമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opportunitiesgulfUAEKhorfakkan
News Summary - ‘Opportunities begin from Khorfakkan’
Next Story